KeralaLatest NewsNews

വിഗ്രഹ നിര്‍മ്മാണശാല ആക്രമിച്ച്‌ രണ്ടു കോടി രൂപ വില വരുന്ന അയ്യപ്പവിഗ്രഹം കവർന്നു

ആലപ്പുഴ: ബൈക്കിലെത്തിയ സംഘം വിഗ്രഹ നിര്‍മ്മാണ ശാല ആക്രമിച്ച്‌ രണ്ടു കോടി വരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു. ഇന്നലെ രാത്രി ഒമ്ബതരയോടെയാണ് സംഭവം.തൊഴിലാളികളെ മര്‍ദ്ദിച്ച്‌ അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോകുകയായിരുന്നു എന്ന് ഉടമകള്‍ പറഞ്ഞു.

Read Also : നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കില്‍ തലസ്ഥാനനഗരത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍; മുന്നറിയിപ്പുമായി മേയർ

ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി നിര്‍മ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് മോഷ്ടിച്ചത്. സ്ഥാപനത്തില്‍ മുമ്ബ് ജോലി ചെയ്തിരുന്ന ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് വിവരം. തൊഴില്‍ തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button