Latest NewsNews

ആഭരണം വിറ്റാണത്രേ കേസ് നടത്തുന്നത്: അനിൽ അംബാനിയെ പരിഹസിച്ച് എംബി രാജേഷ്

തന്റെ ദുരവസ്ഥ വിവരിച്ച് അനിൽ അംബാനി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അനിൽ അംബാനി പറയുന്നത് താൻ ഏതാണ്ട് ആ സ്ഥിതിയിലാണെന്നാണത്രേ. കെട്ടുതാലി വിറ്റോ എന്നറിയില്ല. എന്തായാലും ആഭരണം വിറ്റാണത്രേ കേസ് നടത്തുന്നത്. അത്രയും പാപ്പരായ ആൾക്ക് മുപ്പതിനായിരം കോടി രൂപയുടെ റാഫേൽ ഉപകരാർ നൽകാമോ എന്ന് പ്രശാന്ത് ഭൂഷൺ മോദിയോട്. അതും ഡിഫൻസ് പ്രൊഡക്ഷനിൽ ഒരു മുൻപരിചയവുമില്ലാത്ത, കരാറിന് ഒരാഴ്ച മുമ്പു മാത്രം തട്ടിക്കൂട്ടിയ അനിലിൻ്റെ കമ്പനിക്കെന്നും അദ്ദേഹം വ്യകതമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഭാര്യയുടെ കെട്ടുതാലി പോലും പണയപ്പെടുത്തുക എന്ന് കേട്ടിട്ടില്ലേ? പാവം.അനിൽ അംബാനി പറയുന്നത് താൻ ഏതാണ്ട് ആ സ്ഥിതിയിലാണെന്നാണത്രേ. കെട്ടുതാലി വിറ്റോ എന്നറിയില്ല. എന്തായാലും ആഭരണം വിറ്റാണത്രേ കേസ് നടത്തുന്നത്. അത്രയും പാപ്പരായ ആൾക്ക് മുപ്പതിനായിരം കോടി രൂപയുടെ റാഫേൽ ഉപകരാർ നൽകാമോ എന്ന് പ്രശാന്ത് ഭൂഷൺ മോദിയോട്. അതും ഡിഫൻസ് പ്രൊഡക്ഷനിൽ ഒരു മുൻപരിചയവുമില്ലാത്ത, കരാറിന് ഒരാഴ്ച മുമ്പു മാത്രം തട്ടിക്കൂട്ടിയ അനിലിൻ്റെ കമ്പനിക്ക് .യുദ്ധവിമാന നിർമ്മാണത്തിൽ 70 വർഷത്തെ പരിചയവും വൈദഗ്ദ്ധ്യവുമുള്ള എച്ച്.ഏ.എല്ലിനെ തഴഞ്ഞ് ഇന്നേവരെ കളിപ്പാട്ട വിമാനം പോലും ഉണ്ടാക്കിയിട്ടില്ലാത്ത ഇയാൾക്ക് മുപ്പതിനായിരം കോടിയുടെ കരാർ കൊടുക്കാമോ എന്നൊക്കെ പ്രശാന്ത് ഭൂഷണു ചോദിക്കാം. റെഡ്ക്രസൻ്റ്-യുണി ടാക് കരാറുമൊക്കെയായി താരതമ്യം ചെയ്യുമ്പോൾ മുപ്പതിനായിരം കോടിയൊക്കെ നിസ്സാരമായതുകൊണ്ട് മലയാളമാദ്ധ്യമങ്ങളൊന്നും ചർച്ച ചെയ്യില്ല. വേണമെങ്കിൽ അനിൽ അംബാനിയുടെ കണ്ണീർക്കഥയും അദ്ദേഹത്തെ സഹായിച്ച ആപൽ ബാന്ധവനായ മോദി ജിയുടെ ദീനാനുകമ്പയും വെച്ച് ഒരു പരമ്പര കാച്ചിക്കളയും അവർ. പ്രജാപതി പുറപ്പെടുവിക്കുന്ന സുഗന്ധം ആവോളം ആസ്വദിച്ച് അതിൽ ലയിച്ചു കഴിയുകയാണല്ലോ മാദ്ധ്യമങ്ങൾ.കേരളത്തിനു പുറത്തേക്ക് ഒരിക്കലും നീളാത്ത ചോദ്യങ്ങളുമായി അവർ ഇവിടെ ഉറഞ്ഞു തുള്ളിക്കോട്ടെ. പാവങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button