Latest NewsKeralaNews

മു​ഖ്യ​മ​ന്ത്രിയ്ക്ക് ഫോ​ണി​ലൂ​ടെ​ ഭീ​ഷ​ണി സ​ന്ദേ​ശം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി. ഇന്നലെ രാത്രിയാണ് ഫോണിലൂടെ  ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് തിരുവനന്തപുരം നഗരത്തിൽ സുരക്ഷ ശക്തമാക്കി. ശേഷം മണിക്കൂറുകള്‍ക്കകം തന്നെ  ഫോണിന്റെ ഉടമയെ കാ​യം​കു​ള​ത്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇയാൾ ചേരാവള്ളി സ്വദേശിയെന്നാണ് വിവരം, മൂന്ന് ദിവസം മുൻപ് ഫോൺ നഷ്ടപ്പെട്ടുവെന്നാണ് മൊഴി. ഇയാളെ പിന്നീട് മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചുവെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Also read : സാമൂഹ്യ അകലം പാലിച്ചില്ലെങ്കിൽ കട ഉടമകൾക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി

അതേസമയം നവമാധ്യമങ്ങൾ ഉപയോഗിച്ച് സ്ത്രീകൾക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങൾ ഗൗരവമായി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് രജിസ്റ്റർ ചെയ്‌തത്‌. വിജയ് പി.നായർ പോസ്റ്റ് ചെയ്‌ത വിഡിയോ നീക്കം ചെയ്യാൻ യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. ഐടി ആക്ടിലെ രണ്ട് വകുപ്പുകൾ കൂടെ ഉൾപ്പെടുത്താൻ കോടതിയുടെ അനുമതി തേടി. ദേഹോപദ്രവം ചെയ്തെന്ന് കാണിച്ച് വിജയ് പി. നായരും ഭാഗ്യലക്ഷ്മിയും സമർപ്പിച്ച പരാതികളിൽ തമ്പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button