KeralaLatest NewsNews

കൊവിഡ് രൂക്ഷം, തലസ്ഥാനത്ത് ഇന്ന് 986 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം അതിരൂക്ഷമായി തുടരുന്നു.ജില്ലയില്‍ ഇന്ന് 986 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 835 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 32 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 379 പേര്‍ രോഗമുക്തിനേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

Read Also : കേരളത്തെ ഞെട്ടിച്ച് കോവിഡ് കണക്ക് …. സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം

അതേസമയം ജില്ലയില്‍ ഇന്ന് ആറ് മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. തമ്ബാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), ശ്രീകണ്ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരന്‍ നായര്‍ (77), വള്ളക്കടവ് സ്വദേശി അബു താഹിര്‍ (68), പേയാട് സ്വദേശി പദ്മകുമാര്‍ (49) എന്നിവരാണ് മരണമടഞ്ഞത്. കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 3536 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button