Latest NewsNews

യുഎഇയിൽ ലേബർ ക്യാമ്പിൽ വൻ അഗ്നി ബാധ; 44 പേരെ രക്ഷപ്പെടുത്തി

റാസ് അൽ ഖൈമ: യുഎഇയിലെ റാസ് അൽ ഖൈമയിൽ ലേബർ ക്യാമ്പിൽ വൻ തീപിടുത്തം. മുയൈറീദ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഒൻപത് ക്യാമ്പുകൾ പൂർണമായി കത്തി നശിച്ചു. പ്രദേശത്തു നിന്ന് 44 തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Read also: യു.പി.എസ്.സി വിജ്ഞാപനം; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ 42 ഒഴിവുകൾ; അപേക്ഷ ഒക്ടോബര്‍ 15 വരെ

റാസൽഖൈമ പോർട്ടിനും ഫെവ ഓഫീസീനും സമീപത്തായുള്ള ക്യാമ്പിലാണ് അഗ്നി ബാധ ഉണ്ടായത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച രാത്രി 9:40 നാണ് തീപിടിത്തത്തെക്കുറിച്ച് അഗ്നിശമന സേനാംഗങ്ങൾക്ക് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ പ്രദേശത്തെത്തിയ അഗ്നിശമന സേന അടുത്തുള്ള 21 ക്യാമ്പുകളിലേക്ക് തീ വ്യാപിക്കുന്നത് തടയുകയും തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു.

shortlink

Post Your Comments


Back to top button