KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ്: മാപ്പ് സാക്ഷിയാക്കണമെന്ന് സന്ദീപ് നായര്‍; രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി എൻ.ഐ.എ.

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് പ്രതി സന്ദീപ് നായര്‍. എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ കൊച്ചിയിലെ എൻ.ഐ.എ. കോടതി അനുമതി നൽകി.

Read also: യുഎഇയിൽ ലേബർ ക്യാമ്പിൽ വൻ അഗ്നി ബാധ; 44 പേരെ രക്ഷപ്പെടുത്തി

സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതിയാണ് സന്ദീപ് നായർ. സി.ആർ.പി.സി. 164 പ്രകാരം ഉടൻതന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇത് പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണമോ എന്നകാര്യത്തിൽ എൻ.ഐ.എ. അന്തിമ തീരുമാനമെടുക്കുക.

സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനായ കെ.ടി. റമീസുമായി അടുത്തബന്ധമുള്ളത് സന്ദീപിനാണ്. സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ ശക്തമായ തെളിവുകൾ ലഭിക്കുമെന്നും അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്നുമാണ് എൻ.ഐ.എ.യുടെ പ്രതീക്ഷ.

shortlink

Post Your Comments


Back to top button