Latest NewsIndiaNewsInternational

ഇന്ത്യയുടെ ശുക്രനിലേക്കുള്ള ദൗത്യത്തിൽ ഫ്രാൻസും പങ്കാളിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഫ്രാന്‍സിന്റെ പങ്കാളിത്തതോടെ ശുക്രനിലേക്കുള്ള ദൗത്യം 2025 ല്‍ ഐ എസ് ആർ ഒ വിക്ഷേിക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സ് സ്‌പേസ് ഏജന്‍സിയായ സി എന്‍ ഇ എസ് ആണ് ഇക്കാര്യം അറിയിച്ചത്.

Read Also : സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്ത ; ഡ്രൈവ് ഇന്‍ സിനിമ ഇനി കേരളത്തിലും ആസ്വദിക്കാം

ബഹിരാകാശ മേഖലയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഐ എസ് ആർ ഒ ചെയര്‍മാന്‍ കെ ശിവനും സി എന്‍ ഇ എസ് പ്രസിഡന്റ് ജീന്‍ യെവിസ് ലെഗാളും ചര്‍ച്ച നടത്തിയെന്നും സി എന്‍ ഇ എസ് വ്യക്തമാക്കുന്നു.

ഐ എസ് ആർ ഒ യുടെ ശുക്രനിലേക്കുള്ള ദൗത്യത്തില്‍ ഫ്രാന്‍സ് പങ്കാളിയാകുമെന്നും ആദ്യമായി ഒരു ഫ്രഞ്ച് പേയ്‌ലോഡ് ഒരു ഇന്ത്യന്‍ പര്യവേക്ഷണ ദൗത്യത്തില്‍ പറക്കുമെന്നും സിഎന്‍ഇഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇത് സംബന്ധിച്ച് ഐ എസ് ആർ ഒ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button