Latest NewsNews

വീട്ടിലെ പൂജാമുറി; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുണത്തേക്കാള്‍ ഏറെ ദോഷം

ക്ഷേത്രം പോലെ വീട്ടിലെ പൂജാമുറി പരിപാലിയ്ക്കാന്‍ കഴിയാത്തവര്‍ ഒരിക്കലും വീട്ടില്‍ പൂജാമുറി ഒരുക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇത് പലപ്പോഴും ഗുണത്തേക്കാളെറെ ദോഷമാണ് സമ്മാനിയ്ക്കുക. നമ്മള്‍ വിളക്ക് വെച്ച് നിത്യേന പ്രാര്‍ത്ഥിച്ചാല്‍ പൂജാമുറിയില്‍ ഈശ്വര ചൈതന്യം കൈവരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വീടു പണിയുടെ തിരക്കില്‍പൂജാമുറിയുടെ നിര്‍മ്മാണത്തെ കുറിച്ച് പലരും ശ്രദ്ധിക്കാറില്ല. അവസാനഘട്ടമാവുമ്പോഴേക്കും പടിക്കെട്ടിനു താഴെ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള സ്ഥലത്ത് പൂജാമുറി നിര്‍മ്മിച്ചുകളയാം എന്ന് കരുതുന്നവരുമുണ്ട്. വീട്ടിലെ ഏറ്റവും പവിത്രമായ ഇടമാണ് പൂജാമുറി. അതുകൊണ്ടുതന്നെ പൂജാമുറിഒരുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

ചിട്ടവട്ടങ്ങളും അനുഷ്ഠാനങ്ങളും ആചാരപരവും വാസ്തുശാസ്ത്രപരവുമായ കാര്യങ്ങള്‍പ്രാധാന്യത്തോടെ പരിഗണിച്ചുതന്നെയാകണം പൂജാമുറിയുടെ നിര്‍മ്മാണം. ഗുണത്തിനെന്നു കരുതി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും അതിന്റേതായ രീതിയില്‍ ചെയ്തില്ലെങ്കില്‍ അത് ദോഷത്തിലേക്കാണ് നമ്മെ നയിക്കുക. അതുകൊണ്ട് പൂജാമുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പൂജാമുറികള്‍ എവിടെയെങ്കിലും നിര്‍മ്മിക്കുന്നത് വാസ്തുശാസ്ത്രപരമായി നന്നല്ല എന്നാണ്വിദഗ്ധരുടെ അഭിപ്രായം. വീടുകളില്‍ പൂജാമുറി നിര്‍മ്മിക്കേണ്ടത്ഈശാന്യകോണില്‍ തന്നെ വേണമെന്നാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. വടക്ക് കിഴക്ക് മൂലയെയാണ് ഈശാന്യകോണെന്നു വിളിക്കുന്നത്.
വടക്ക് കിഴക്ക് ദിക്കിനെ പ്രതിനിധാനം ചെയ്യുന്നത് പരമേശ്വരനാണെന്ന പ്രത്യേകത കൂടിയുണ്ട്. ഹൌസിംഗ് കോളനികളിലെയും മറ്റും ആരാധനാസ്ഥലം മധ്യത്തിലാവുന്നതാണ്‌നല്ലത്. ഈ ഭാഗത്തെ ബ്രഹ്മ സ്ഥാനമെന്ന പേരില്‍ അറിയപ്പെടുന്നു. എന്നിരിക്കിലും, വീടുകളില്‍ വടക്ക് കിഴക്ക് മൂല തന്നെയാണ് പൂജകള്‍ക്ക് നല്ലത്.
പൂജാമുറിയില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്തുള്ളഉയര്‍ന്ന തിട്ടയില്‍ വയ്ക്കാം. പ്രാര്‍ത്ഥനാ സമയത്ത് വടക്ക് അല്ലെങ്കില്‍കിഴക്ക് ദിക്കിന് അഭിമുഖമായി വേണം ഇരിക്കാന്‍. കര്‍പ്പൂരം കത്തിക്കുന്നതുംഹോമകുണ്ഡവും തെക്ക് കിഴക്ക് മൂലയിലാവാം.

വീട്ടിലെ പൂജാമുറിയെ വാസ്തുശരീരത്തിലെ രാജാവായിട്ടാണ് കണക്കാക്കുന്നത്.വടക്കുകിഴക്കിന് അഭിമുഖമായി പൂജാമുറി നിര്‍മ്മിയ്ക്കുകയും കിഴക്കിനഭിമുഖമായിനിന്ന് പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുക. വീട്ടിലെ ഐശ്വര്യത്തിന്റെ പ്രതീകമാണ്അവിടുത്തെ അടുക്കള. ഇത് തെക്കുകിഴക്ക് ഭാഗത്തായിട്ടാണ് വരേണ്ടത്. വടക്ക്, വടക്ക്കിഴക്ക് ഭാഗത്തായി അടുക്കളയുണ്ടാക്കിയാല്‍ അത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഈ രീതിയിലാണ് അടുക്കള പണിതിരിക്കുന്നതെങ്കില്‍ മൂന്ന്വെങ്കലപ്പാത്രങ്ങള്‍ തലകീഴായി സീലിങില്‍നിന്ന് താഴേയ്ക്ക് തൂക്കിയിട്ടാല്‍ മതി. പക്ഷേ ഇവ സ്റ്റവിന് മുകളില്‍ തൂക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

വീട്ടില്‍ മാസ്റ്റര്‍ ബെഡ്‌റൂം എപ്പോഴും തെക്ക്പടിഞ്ഞാറ് ഭാഗത്തായിരിക്കാന്‍ശ്രദ്ധിക്കണം. തെക്ക്, അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് തലവച്ചുവേണംഉറങ്ങാന്‍. ഗൃഹനാഥന്‍ ഒരിക്കലും വടക്കുകിഴക്ക് ഭാഗത്തേയ്ക്ക് തലവച്ചുറങ്ങരുത്.നെഗറ്റീവ് എനര്‍ജി പ്രസരിക്കുന്ന കുളിമുറികളും കക്കൂസുകളും പടിഞ്ഞാറ് ഭാഗത്തോകിഴക്കുഭാഗത്തോ ആവുന്നതാണ് നല്ലത്. വടക്ക്, വടക്ക്കിഴക്ക് ഭാഗങ്ങളില്‍ ഇവപണിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ഇങ്ങനെ വന്നാല്‍ അവ ധനം, വിദ്യാഭ്യാസം എന്നിവയ്‌ക്കെല്ലാം പ്രശ്‌നം വരുത്തും.
പൂജാമുറി എപ്പോഴും കിഴക്കോട്ട് അഭിമുഖമായിരിക്കണം. തെക്കോട്ട് അഭിമുഖമായി ഒരിയ്ക്കലും നമസ്‌കരിക്കരുത്.

ഒരിക്കലും കിടപ്പു മുറിയോട് ചേര്‍ന്ന് പൂജാറൂം ഒരുക്കുന്നത് നല്ലതല്ല. മാത്രമല്ല ചെരുപ്പ് സൂക്ഷിക്കുന്ന ഇടങ്ങളില്‍ നിന്നും മാറ്റി പൂജാ മുറി നിര്‍മ്മിക്കുന്നതാണ് ഉത്തമം. പൂജാ മുറിയില്‍ താന്ത്രിക വിധിപ്രകാരമുള്ള വിഗ്രഹങ്ങള്‍ വെച്ച് ആരാധിയ്ക്കുന്നത് ദോഷമാണ്. ഇത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്.

പൂജാ മുറിയില്‍ എപ്പോഴും വിളക്ക് കത്തിച്ചു വെയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ തൂക്കുവിളക്കുകള്‍ ഒരിക്കലും കത്തിയ്ക്കുവാന്‍ പാടില്ല. നിലവിളക്ക് തെളിയിക്കുന്നതാണ് ഏറ്റവും ഉത്തമം. വീട് പണിത് ബാക്കി വരുന്ന സ്ഥലത്ത് പൂജാറൂം ചെയ്യാം എന്ന് വിചാരിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. അവസാനം സ്ഥലം കണ്ടെത്തുന്നതാവട്ടെ സ്റ്റെയര്‍കേസിനു താഴെയും. എന്നാല്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് ഇത്. സ്റ്റെയര്‍ കേസിനു താഴെ പൂജാറൂം പണിയുന്നത് ഒരിക്കലും നല്ലതല്ല.

എപ്പോഴും പൂജാമുറി പണിയുമ്പോള്‍ പിരമിഡ് ഷേപ്പ് ആണ് ഏറ്റവും ഉത്തമം. ഇത് പോസിറ്റീവ് എനര്‍ജി കൂടുതല്‍ പ്രവഹിക്കാന്‍ കാരണമാകും. നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടേയും ഹനുമാന്‍സ്വാമിയുടേയും ചിത്രങ്ങള്‍ പൂജാമുറിയിലല്ലാതെ വീടിന്റെ മറ്റു സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ല.

പലപ്പോഴും ശ്രീചക്രം പൂജാമുറിയില്‍ സൂക്ഷിക്കുന്നവരാണ് നമ്മള്‍, എന്നാല്‍ ഇത്തരത്തിലുള്ളതൊന്നും പൂജാമുറിയില്‍ വേണ്ട എന്നതാണ് കാര്യം. പലരുടെ വീട്ടിലും കാണപ്പെടുന്ന ഒരു പ്രവണതയാണ് ഇത്. മരിച്ച കാരണവന്‍മാരുടെ ചിത്രങ്ങളും പലരും പൂജാമുറിയില്‍ വെയ്ക്കുന്നു. എന്നാല്‍ ഇതും ദോഷമുണ്ടാക്കുന്നതാണ്.

പൂജാമുറിയില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം വെയ്ക്കേണ്ടത്. മാത്രമല്ല കര്‍പ്പൂരം കത്തിയ്ക്കുന്നതും ഹോമകുണ്ഡവും തെക്ക് കിഴക്ക് മൂലയിലാകണം.
പൂജാമുറിയുടെ വാതില്‍ രണ്ട് പാളികളായിരിക്കുന്നതാണ് നല്ലത്. വാതില്‍പ്പടിയും പൂജാമുറിയെ കൂടുതല്‍ പോസിറ്റീവ് എനര്‍ജിയുള്ളതാക്കി മാറ്റുന്നു.

shortlink

Related Articles

Post Your Comments


Back to top button