KeralaLatest NewsNews

സഹപ്രവര്‍ത്തകരോടും മറ്റ് പ്രതിനിധികളോടും സബ് കലക്ടര്‍ തന്നെക്കുറിച്ച് മോശം ഭാഷയില്‍ സംസാരിച്ചു ; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി ഡോക്ടര്‍

ആലപ്പുഴ: സഹപ്രവര്‍ത്തകരോടും മറ്റ് പ്രതിനിധികളോടും ആലപ്പുഴ സബ് കലക്ടര്‍ തന്നെക്കുറിച്ച് മോശം ഭാഷയില്‍ സംസാരിച്ചെന്ന് ഡോക്ടറുടെ പരാതി. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ രാജീവാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. കൊല്ലം സബ് കളക്ടറായിരിക്കെ ക്വാറന്റൈന്‍ ലംഘിച്ച് സംസ്ഥാനം വിട്ടതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് നിലവിലെ ആലപ്പുഴ സബ് കലക്ടര്‍ അനുപം മിശ്ര.

കഴിഞ്ഞ മാസം ഇരുപത്തിയാറിന് ചെങ്ങന്നൂര്‍ എഞ്ചിനിയറിങ് കോളേജില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജീകരിക്കുന്നതുവേണ്ടി രാത്രി ഏഴുമണിയോടെ സബ് കലക്ടര്‍ അനുപം മിശ്ര പരിശോധനയ്ക്കെത്തിയിരുന്നു. ഈ സമയം ഡോക്ടര്‍ രാജീവ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടിട്ടും ഡോക്ടറെ ഫോണില്‍ ലഭ്യമായില്ല. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കം ഏറെ നേരം കാത്തു നിന്നു. ഇതേതുടര്‍ന്ന് ക്ഷുഭിതനായ സബ് കലക്ടര്‍ സഹപ്രവര്‍ത്തകരോടും മറ്റ് പ്രതിനിധികളോടും തന്നെക്കുറിച്ച് മോശം ഭാഷയില്‍ സംസാരിച്ചെന്നാണ് ഡോക്ടറുടെ പരാതി.

എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നും അനാവശ്യ വിവാദമുണ്ടാക്കുവാന്‍ ശ്രമം നടക്കുന്നുവെന്നും നിരുത്തരാവദിത്വപരമായ സമീപനമാണ് ഡോക്ടറുടെ ഭാഗത്തു നിന്നുമുണ്ടായതെന്നും സബ് കളക്ടര്‍ അനുപം മിശ്ര പറഞ്ഞു.

shortlink

Post Your Comments


Back to top button