Latest NewsNewsOmanGulf

ഒമാനിൽ വീണ്ടും തീപിടിത്തം

മസ്കറ്റ് : ഒമാനിൽ വീണ്ടും തീപിടിത്തം. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റിൽ സഹം വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടൻ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും, അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിത്തത്തിൽ കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോർട്ട്.

Also read :ട്ര​ക്കി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 17 കോ​ടിയുടെ സ്വ​ർ​ണം പി​ടി​കൂ​ടി

ഒക്ടോബർ ഒന്നിലും ഒമാനിൽ തീപിടിത്തമുണ്ടായി. സലാലയിൽ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഔകത്ത്’ വ്യവസായ മേഖലയിലെ ഒരു മരപ്പണിശാലയുടെ അവശിഷ്ടങ്ങളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാ ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കേറ്റില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button