Life Style

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇഞ്ചി-ആപ്പിള്‍-കാരറ്റ് ജ്യൂസ്

 

രോഗങ്ങള്‍ക്കും , അണുബാധകള്‍ക്കും എതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ സഹായിക്കുന്ന ധാരാളം പഴങ്ങളും , പച്ചക്കറികളും , ഔഷധസസ്യങ്ങളും നമ്മുക്ക് ചുറ്റും ഉണ്ട് . രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കേണ്ട ഈ അവസരത്തില്‍ പ്രകൃതി നമ്മുക്ക് നല്‍കിയിരിക്കുന്ന ഈ വസ്തുക്കളുടെ ഗുണം ഉപയോഗിക്കാതിരിക്കുന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ മണ്ടത്തരം ആയി പോകും .

ഇഞ്ചിയും , ആപ്പിളും , കാരറ്റും ധാരാളം പോഷകഗുണങ്ങള്‍ നിറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ആണെന്നുള്ളത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ് . ഇഞ്ചിയില്‍ ശരീരത്തിനുണ്ടാകുന്ന വീക്കം തടയാനും , ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ , ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ദിനവും അല്പം ഇഞ്ചി കഴിക്കുന്നത് ഉത്തമമാണ് .

ആപ്പിള്‍ ആണെങ്കില്‍ ധാരാളം നാരുകളും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്ന ഒരു പഴവര്‍ഗ്ഗമാണ് . ആപ്പിളില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ , ഇത് കഴിക്കുമ്പോള്‍ വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാവുന്നതിനാല്‍ , അധികമായി ഭക്ഷണം കഴിക്കുന്നത് തടയുകയും , ശരീര ഭാരം കുറക്കാന്‍ സഹായിക്കുകയും ചെയ്യും .

അന്നജം, നാരുകള്‍, ദോഷകരമല്ലാത്ത പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷ്യ വസ്തുവാണ് കാരറ്റ് . കൂടാതെ ഇതില്‍ കൊഴുപ്പിന്റെ അംശം വളരെയധികം കുറവുമാണ് . കാരറ്റ് വിറ്റാമിന്‍ എ , വിറ്റാമിന്‍ ബി , വിറ്റാമിന്‍ കെ , പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണ വസ്തു കൂടിയാണ് .

ഇത്രയും ഗുണങ്ങള്‍ ഉള്ള ഇഞ്ചിയും , ആപ്പിളും , കാരറ്റും ചേര്‍ത്ത് ഉണ്ടാക്കുന്ന ജ്യുസ് ശരീരത്തിന്റെ ആരോഗ്യവും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും എത്രത്തോളം ഗുണം ചെയ്യും എന്നുള്ളത് ചിന്തിക്കാന്‍ കഴിയുന്ന ഒരു വസ്തുതയാണ് .

ഇഞ്ചി – ആപ്പിള്‍ – കാരറ്റ് ജ്യുസ് തയ്യാറാക്കാന്‍ വേണ്ടുന്ന സാധനങ്ങള്‍

ആപ്പിള്‍ ചെറുതായി അരിഞ്ഞത് : ഒന്ന്

കാരറ്റ് ചെറുതായി അരിഞ്ഞത് : ഒന്ന്

ഇഞ്ചി തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത് : ഒന്ന്

പഞ്ചസാര ആവശ്യത്തിന്

ജ്യൂസ് തയ്യാറാക്കേണ്ടുന്ന വിധം

ചേരുവകള്‍ എല്ലാം ചേര്‍ത്ത് നന്നായി ഒരു ജ്യൂസറില്‍ ഇട്ട് അടിച്ചെടുക്കുക . അരച്ചെടുത്തു കഴിയുമ്പോള്‍ കുറുകിയതായി തോന്നുകയാണെങ്കില്‍ അല്പം വെള്ളം കൂടി ചേര്‍ത്ത് അടിച്ചെടുക്കുക .

രുചികരവും പോഷകസമൃദ്ധവുമായ ഇഞ്ചി – ആപ്പിള്‍ – കാരറ്റ് ജ്യുസ് തയ്യാര്‍ .

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button