KeralaLatest NewsNews

ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാന്‍ രാഹുല്‍ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസാണിത്: നിങ്ങള്‍ നാടിന്റെ പ്രതീക്ഷയാണെന്ന് കെഎം ഷാജി

കണ്ണൂര്‍: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി കെ എം ഷാജി. പ്രോ-സംഘ് കാരാട്ട് പക്ഷക്കാര്‍ ഒഴികെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ പോലും പ്രതീക്ഷയായി കരുതുന്നത് രാഹുലിനെയാണ്. അതുകൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തില്‍ രാഹുലിന്റെ കൂടെ കൈകോര്‍ക്കുന്നത്. ഫാസിസ്റ്റുകളും ഫാസിസ്റ്റ് പൂജകരും വഴിയിലുടനീളം ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി ലക്ഷ്യത്തിലെത്താന്‍ താമസിച്ചേക്കാമെങ്കിലും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ബസ് ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യുമെന്ന് കെ എം ഷാജി വ്യക്തമാക്കി.

Read also: ബോളിവുഡിലും ലഹരിമരുന്ന് ഉപയോഗമുണ്ട്: എന്നാല്‍ എല്ലാവ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുതെന്ന് അക്ഷയ് കുമാർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അതേ, ഇത് ലാസ്റ്റ് ബസ്‌ തന്നെയാണ്; ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസ്‌ !!

ഫാസിസ്റ്റുകളും ഫാസിസ്റ്റു പൂജകരും വഴിയിലുടനീളം ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി ലക്ഷ്യത്തിലെത്താൻ താമസിച്ചേക്കാമെങ്കിലും രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ്സിന്റെയും ബസ്‌ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും;

ഫാസിസ്റ്റുകൾ ഒരുക്കിയ ഉരുക്കുകോട്ടകൾ ഭേദിച്ചു രാഹുലും പ്രിയങ്കയും ഹത്രാസിൽ എത്തിയിരിക്കുന്നു എന്നത് അതിന്റെ സൂചകം തന്നെയാണ്!!

രാഹുൽ ഗാന്ധിയിൽ തന്നെയാണ് പ്രതീക്ഷ. കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരായ ചില ‘ചങ്കുകൾ’ ഒഴികെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ പോലും പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ തന്നെയാണ്!!

അത് കൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തിൽ രാഹുലിന്റെ കൂടെ കൈ കോർക്കുന്നത്!!

അത് കൊണ്ടാണ് യു ഡി എഫ് രാജകീയ ഭൂരിപക്ഷം നൽകി ആ പോരാളിയെ എം പി ആക്കിയത്!!

കാരാട്ട് പക്ഷ പ്രോ-സംഘി സഖാക്കൾ അദ്ദേഹത്തെ ‘വയനാട് എം പി’ ആക്കി കളിയാക്കുമ്പോൾ അവരുടെ തലതൊട്ടപ്പന്മാർക്ക് ഈ മനുഷ്യൻ രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ പടനായകൻ ആണ്!!

രാഹുൽ, അഭിമാനമാണ് നിങ്ങൾ; പ്രതീക്ഷയും!!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button