Latest NewsNews

സൗദിയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 419 പേർക്ക്

റിയാദ്: സൗദി അറേബ്യയിൽ ഇന്നലെ കോവിഡ് രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ. 419 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. 626 പേർ കോവിഡ് മുക്തി നേടി. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത 3,35,997 പോസിറ്റീവ് കേസുകളിൽ 3,20,974 പേർ രോഗമുക്തി നേടി. 27 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4850 ആയി ഉയർന്നു. രോഗബാധിതരായ 10173 ൽ 954 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.6 ശതമാനമായി.

24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 68. യാംബു 48, മക്ക 45, റിയാദ് 25, ഹുഫൂഫ് 20, ദഹ്റാൻ 16, മുബറസ് 15, ഖമീസ് മുശൈത്ത് 15, ജീസാൻ 11, അബഹ 9, ജിദ്ദ 9, നജ്റാൻ 9, മഖ്വ 7, ദമ്മാം 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button