Latest NewsCricketNewsSports

ആരാധകരുടെ പോലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പ്: ചെന്നൈയുടെ വിജയരഹസ്യം വെളിപ്പെടുത്തി ധോണി

ഐപിഎൽ 13-ാം സീസണിൽ വലിയ തകര്‍ച്ചയില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം പഞ്ചാബിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ഉയിർത്തെഴുന്നേറ്റത്. ആരാധകരുടെ പോലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമുള്ള ഈ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണം ചെറിയ കാര്യങ്ങള്‍ പോലും ശരിയായി ചെയ്തത് കൊണ്ടാണെന്ന് നായകന്‍ എംഎസ് ധോണി വ്യക്തമാക്കുന്നു. ഞങ്ങള്‍ ചെറിയ കാര്യങ്ങള്‍ ശരിയായി ചെയ്തുവെന്ന് ഞാന്‍ കരുതുന്നു. അതാണ് ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടത്. ബാറ്റിങ്ങില്‍ ലഭിച്ച നല്ല തുടക്കമാണ് ഞങ്ങള്‍ക്ക് വേണ്ടത്. വരും മത്സരങ്ങളിലും അത് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ധോണി പറയുകയുണ്ടായി.

Read also: കൊലയാളികളെ ചിറകിന്‍ കീഴിലൊളിപ്പിച്ച്‌ സമാധാനത്തെക്കുറിച്ച്‌ ഉപന്യാസമെഴുതുന്നതിനേക്കാള്‍ വലിയ നെറികേടും ക്രൂരതയും വേറെയില്ല: എം സ്വരാജ്

ഓപ്പണര്‍മാരായ ഓസിസ് ഇതിഹാസ താരം ഷെയ്ന്‍ വാട്സണിന്റെയും ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസിന്റെയും മികച്ച പ്രകടനമാണ് ചെന്നൈയ്ക്ക് തുണയായത്. വാട്സണ്‍ 83 റണ്‍സും ഡുപ്ലെസിസ് 87 റണ്‍സും സ്വന്തമാക്കിയ മത്സരത്തില്‍ 179 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം ചെന്നൈ പത്ത് വിക്കറ്റും ബാക്കിയാക്കി അനായാസം മറികടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button