USALatest NewsNewsInternational

ജോ​ർ​ജ്ജ് ഫ്ളോ​യി​ഡിനെ കൊലപ്പെടുത്തിയ കേ​സ് : മു​ഖ്യ പ്ര​തിയായ മുൻ പോ​ലീ​സ് ഓ​ഫീ​സർക്ക് ജാമ്യം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അമേരിക്കയിൽ ജോ​ർ​ജ്ജ് ഫ്ളോ​യി​ഡെന്ന ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ കൊലപ്പെടുത്തിയ കേസിൽ മു​ഖ്യ പ്ര​തി മു​ൻ മി​നി​യാ​പൊ​ളി​സ് പോ​ലീ​സ് ഓ​ഫീ​സ​റായ ഡെ​റ​ക് ഷൗ​വി​നു(44) ജാമ്യം. ഒ​രു മി​ല്യ​ണ്‍ ഡോ​ള​ർ ബോ​ണ്ട് ന​ൽ​കി​യ ശേ​ഷ​മാ​യിരുന്നു ബു​ധ​നാ​ഴ്ച ഡെ​റ​കി​ന് ജാ​മ്യം അനുവദിച്ചത്. ക​സ്റ്റ​ഡി​യി​ൽ നി​ന്ന് മോ​ചി​പ്പി​ച്ചു.

Also read: ഗൾഫ് രാജ്യത്തു നിന്നും 580 ഇന്ത്യൻ തടവുകാർ കൂടി നാട്ടിലേക്ക് മടങ്ങി

മെ​യ് 25 നാ​യി​രു​ന്നു ലോ​ക​ത്തെ ഞെ​ട്ടി​ച്ച ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം നടന്നത്. മു​ട്ടു​കാ​ൽ കൊ​ണ്ട് ക​ഴു​ത്തി​ൽ അ​മ​ർ​ത്തി ശ്വാ​സം മു​ട്ടി​ച്ചു​കൊലപ്പെടുത്തുകയായിരുന്നു. ഷൗ​വി​നെ മെ​യ് 31 നാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഒ​രു കാ​ഴ്ച​ക്കാ​ര​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെച്ചതോടെ അ​മേ​രി​ക്ക​യി​ലും, ലോകമെമ്പാടും പ്ര​തി​ഷേ​ധ​ങ്ങൾക്ക് കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button