Latest NewsNewsIndia

റാം ​വി​ലാ​സ് പാ​സ്വാ​ന്‍റെ വകുപ്പുകളുടെ ചുമതല പീയുഷ് ഗോയലിന്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ (74) അന്തരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല കേ​ന്ദ്ര​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ന് ന​ൽ​കി. ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണം, ഉ​പ​ഭോ​ക്തൃ​കാ​ര്യം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പാ​സ്വാ​ൻ വ​ഹി​ച്ചി​രു​ന്ന​ത്. ഈ ​വ​കു​പ്പു​ക​ളി​ലെ ചു​മ​ത​ല താ​ത്കാ​ലി​ക​മാ​യി വ​ഹി​ക്കാ​ൻ പീ​യു​ഷ് ഗോ​യ​ലി​ന് പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി.

Read also: സ്വര്‍ണക്കടത്ത് കേസ്: മൂന്ന് പേർ കൂടി കുറ്റസമ്മതം നടത്തി; കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് എന്‍ഐഎ

റെ​യി​ൽ​വേ, വാ​ണി​ജ്യ-​വ്യ​വ​സാ​യ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​ണ് പീ​യു​ഷ് ഗോ​യ​ൽ. ഈ ​വ​കു​പ്പു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് അ​ധി​ക ചു​മ​ത​ല.

ഏറെനാളായി ഹൃദയസംബന്ധമായ അസൂഖങ്ങള്‍ അലട്ടിയിരുന്ന റാം ​വി​ലാ​സ് പാ​സ്വാ​ൻ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് അ​ന്ത​രി​ച്ച​ത്. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കുറച്ചുനാളായി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മകന്‍ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം.

shortlink

Post Your Comments


Back to top button