Latest NewsNewsEntertainment

പാടാത്ത പൈങ്കിളിയിൽ ശബരിക്ക് പകരം ബിഗ് ബോസ് താരം !!

ശബരി എന്റെ സുഹൃത്തായിരുന്നു. വളരെ നല്ല മനുഷ്യൻ. ശബരിയുടെ മരണം ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതിനാൽ

നടൻ ശബരിയുടെ അകാലവിയോഗത്തിന്റെ വേദനയിലാണ് ആരാധകർ. ഇപ്പോൾ താരം പാതിയിൽ അവസാനിപ്പിച്ചു കടന്നു പോയ വേഷത്തിലേക്ക് പുതിയ താരമെത്തുന്നതാണ് സീരിയൽ രംഗത്തുനിന്നുള്ള വാർത്ത . പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരയിൽ അകാലത്തിൽ വിടപറഞ്ഞ ശബരി അവതരിപ്പിച്ച കഥാപാത്രത്തെ ഇനി അവതരിപ്പിക്കുന്നത് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ  പ്രദീപ് ചന്ദ്രനാണു.

ബിഗ് ബോസിലൂടെ കൂടുതൽ ജനകീയനായ പ്രദീപ് ഇപ്പോൾ കുടുംബത്തിലെയും കരിയറിലെയും പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.  പ്രദീപാണ്. അതിനെക്കുറിച്ചു താരത്തിന്റെ വാക്കുകൾ ഇങ്ങനെ .. ‘‘ശബരിയ്ക്ക് പകരം ഇനി ആ കഥാപാത്രം ഞാനാണ് ചെയ്യുക. അതാണ് കരിയറിൽ ഏറ്റവും പുതിയ വാർത്ത. ശബരി എന്റെ സുഹൃത്തായിരുന്നു. വളരെ നല്ല മനുഷ്യൻ. ശബരിയുടെ മരണം ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതിനാൽ വലിയ ഞെട്ടലായി. ഞങ്ങൾ ഒന്നിച്ച് പ്രോഗ്രാംസ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട്സാധ്യതകളുണ്ടായിരുന്ന നടനാണ് ശബരി. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്’’.– പ്രദീപ് പറയുന്നു.

shortlink

Post Your Comments


Back to top button