KeralaLatest NewsNews

ഉത്തര്‍പ്രദേശും കേരളവും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്; വാളയാര്‍ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി അവരെ വഞ്ചിക്കുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരംനടത്തുന്ന അവരുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല

വാളയാര്‍ കേസില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശും കേരളവും തമ്മില്‍ എന്ത് വ്യത്യാസമാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Read Also : ഇടത് വിരോധം സൃഷ്ടിക്കുക എന്ന നിലപാടാണ് കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നത് ; രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്‍

പെണ്‍കുട്ടികളുടെ മതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. ഈ ഹീനമായ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിച്ചു എന്നാണ് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയത്. ദേശീയ ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ അത് ഒഴിവാക്കുന്നതിനായി മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു മുഖ്യമന്ത്രി. പുനരന്വേഷണത്തെ എതിര്‍ക്കില്ല, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും തുടങ്ങിയ ഉറപ്പുകള്‍ അന്ന് ഈ കുടുംബത്തിന് നല്കിയെങ്കിലും അതെല്ലാം പാഴ് വാക്കായി. അതേസമയം പെണ്‍കുട്ടികള്‍ക്ക് നീതി നേടി കൊടുക്കാനുള്ള പോരാട്ടത്തിന് കേരളത്തിലെ പ്രതിപക്ഷം കൂടെയുണ്ടാകുമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button