KeralaCinemaMollywoodLatest NewsNewsEntertainment

ഇറക്കം കുറഞ്ഞ വസ്ത്രം; കുടുംബത്തിനെതിരെ അശ്‌ളീല വിമർശനം!! സദാചാരം പഠിപ്പിക്കാൻ സൈബർ ആങ്ങളമാർ രംഗത്ത്

കൂടുതല്‍ അവസരങ്ങള്‍ സിനിമയില്‍ ലഭിക്കാനാണ് ഇത്തരം വസ്ത്രം ധരിക്കുന്നത്

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ നടി അനശ്വര രാജന്‍ സൈബര്‍ ആക്രമണത്തിന് ഇരയായത് അടുത്തിടെയാണ്. എന്നാൽ ഇപ്പോൾ സൈബർ ആങ്ങളമാരുടെ വിമർശനത്തിന് ഇരയായിരിക്കുന്നത് നടി എസ്തര്‍ ആണ്.

ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ച എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ അശ്ളീലം നിറഞ്ഞ കമന്റുകൾ നിറയുകയാണ്. ഫോട്ടോ ഷൂട്ടിനായി എസ്തറണിഞ്ഞ ഗൗണാണ് വിമർശനങ്ങൾക്ക് പിന്നിൽ. കൂടുതല്‍ അവസരങ്ങള്‍ സിനിമയില്‍ ലഭിക്കാനാണ് ഇത്തരം വസ്ത്രം ധരിക്കുന്നത് എന്നും മാതാപിതാക്കള്‍ക്ക് വേഗത്തില്‍ പണമുണ്ടാക്കാനാണെന്നും ചിലർ പറയുന്നുണ്ട്.

സമീപ ഭാവിയില്‍ ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും അതോടൊപ്പം മോള് പുരോഗമിക്കുന്നുണ്ടെന്നും നിരാശരാക്കരുതെന്നുമാണ് ചിലരുടെ പരാമര്‍ശം. ഇതിനൊക്കെ അതിനുമാത്രം പ്രായമായോ നാട്ടുകാരെകൊണ്ട് പറയിപ്പിക്കാന്‍ നടക്കുകയാണെന്നും തുടങ്ങി ആക്ഷേപകരമായ പരാമർശങ്ങൾ ആണ് കൂടുതലും നിറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button