KeralaLatest NewsNews

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം ; ഒരാള്‍ പിടിയില്‍

തൃശൂര്‍: തൃശൂര്‍ അന്തിക്കാട് കൊലപാതകത്തില്‍ ഒരാള്‍ പിടിയില്‍. ബിജെപി പ്രവര്‍ത്തകനായ നിധിലിന്റെ കൊലപാതകത്തില്‍ ആണ് കൊലയാളി സംഘത്തിലെ മുറ്റിച്ചൂര്‍ സ്വദേശി സനലിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ഇപ്പോള്‍ കസ്റ്റഡിയില്‍ ആണ്. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഫലമായാണ് രണ്ട് കൊലപാതകങ്ങളുമെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ തമ്മില്‍ മുമ്പും സംഘര്‍ഷങ്ങളുണ്ടായിരുന്നു.

സംഘത്തിലെ മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊലയ്ക്ക് ശേഷം പ്രതികള്‍ തട്ടിയെടുത്ത കാറും ബൈക്കും കണ്ടെത്താനുള്ള ശ്രമവും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ (28) ഇന്നലെ രാവിലെ കാറില്‍ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറില്‍ എത്തിയ അക്രമികള്‍ വണ്ടിയിലിടിച്ച് നിര്‍ത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്തിക്കാട് ആദര്‍ശ് വധക്കേസ് പ്രതിയാണ് നിധില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button