Latest NewsInternational

‘കൊവിഡിന്റെ ഉത്ഭവം വേറെ എവിടെയോ , ഞങ്ങൾ വൈറസിനെ ആദ്യമായി കണ്ടെത്തിയെന്ന് മാത്രം’ : മലക്കം മറിഞ്ഞ് ചൈന

ബീജിംഗ് : കൊവിഡ് 19ന് കാരണക്കാരായ കൊറോണ വൈറസ് കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ പല ഭാഗത്തായി പൊട്ടിപ്പുറപ്പെട്ടതാണെന്നും തങ്ങള്‍ അത് ആദ്യം അത് റിപ്പോര്‍ട്ട് ചെയ്തുവെന്ന് മാത്രമാണെന്നും ചൈന. ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നാണ് കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതെന്ന നിഗമനത്തെ പാടേ നിഷേധിക്കുന്നതാണ് ചൈനയുടെ പുതിയ വാദം.

കൊവിഡിന്റെ ഉത്ഭവസ്ഥാനം വുഹാനിലെ വെറ്റ് മാര്‍ക്കറ്റ് ആണെന്ന സിദ്ധാന്തത്തില്‍ നിന്നും ചൈന തലയൂരാന്‍ നോക്കുന്നത്. വവ്വാലില്‍ നിന്നും ഈനാംപേച്ചി ഉള്‍പ്പെടെ വുഹാന്‍ വെറ്റ് മാര്‍ക്കറ്റില്‍ വില്പനയ്ക്ക് വച്ചിരുന്ന ഏതോ ജീവിയുടെ മാംസത്തില്‍ നിന്നാണ് കൊവിഡ് ആദ്യമായി മനുഷ്യരിലേക്കെത്തിയതെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക കണ്ടെത്തല്‍. വുഹാനിലിലെ ലാബില്‍ ചൈനീസ് ഭരണകൂടം സൃഷ്ടിച്ച ജൈവായുധമാണ് കൊവിഡ് എന്ന് യു.എസ് ആരോപണങ്ങള്‍ തുടര്‍ച്ചയായി നിഷേധിച്ചതിന് പിന്നാലെയാണ് ഇവരുടെ പുതിയ വാദം.

read also: ചൈനയെ നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് തായ്‌വാൻ

ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ച്യുന്‍യിംഗ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്ഭവിച്ച വൈറസ് ചൈനയിലെത്തിയപ്പോള്‍ അധികൃതര്‍ അത് തിരിച്ചറിയുകയും രോഗത്തിന് കാരണമായ വൈറസിനെ കണ്ടെത്തി അതിന്റെ ജനിതക ഘടന ലോകത്തോട് വെളിപ്പെടുത്തുകയുമാണ് തങ്ങള്‍ ചെയ്തതെന്ന് ച്യുന്‍യിംഗ് പറയുന്നു.

കൊവിഡിന്റെ കാര്യത്തില്‍ ചൈന ഒളിച്ചു കളി നടത്തുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു ച്യുന്‍യിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button