Latest NewsInternational

ഇന്ത്യ-ചൈന സംഘര്‍ഷം മുറുകുന്നതിനിടെ പാക്‌ അധിനിവേശ കശ്‌മീരില്‍ മിസൈല്‍ വിന്യസിക്കാന്‍ ചൈനയുടെ സഹായം

പാക്‌ അധീന കാശ്‌മീരിലെ ലസദാന ധോക്കില്‍ മിസൈല്‍ വിന്യാസത്തിനുള്ള നിര്‍മാണം പൂര്‍ണതോതില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍.

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ-ചൈന സംഘര്‍ഷം മുറുകുന്നതിനിടെ പാക്‌ അധിനിവേശ കശ്‌മീരില്‍ ഉപരിതല -വ്യോമ മിസൈല്‍ വിന്യസിക്കാന്‍ പാകിസ്‌താനെ സഹായിച്ചു ചൈന. നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന തര്‍ക്കം ശമനമില്ലാതെ തുടരുമ്പോള്‍ പാകിസ്‌താനുമായുള്ള സൈനിക സഹകരണത്തില്‍ അടുത്ത പടി തേടുകയാണ്‌ ചൈന.

പാക്‌ അധീന കാശ്‌മീരിലെ ലസദാന ധോക്കില്‍ മിസൈല്‍ വിന്യാസത്തിനുള്ള നിര്‍മാണം പൂര്‍ണതോതില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍. പാക്‌ അധീന കശ്‌മീരിലെ ഝലം ജില്ലയിലെ ചിനാരി, ഹട്ടിയാന്‍ ബാല ജില്ലയിലെ ചക്കോത്തി ജില്ലകളിലും സമാനരീതിയിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌.

തങ്ങളുടെ സേനകള്‍ തമ്മില്‍ മെച്ചപ്പെട്ട സമന്വയം നടക്കുന്നതിനായി പാകിസ്‌താനും ചൈനയും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജൂണില്‍ ബെയ്‌ജിങ്ങിലെ പി.എല്‍.എ. ആസ്‌ഥാനത്ത്‌ പാകിസ്‌താന്‍ മുതിര്‍ന്ന സൈനിക ഓഫീസറെ നിയോഗിച്ചതായും റിപ്പോര്‍ട്ട്‌ പറയുന്നു.

read also: ഭീമ കൊറേഗാവ്‌: ഈശോ സഭാ വൈദികന്‍ ഫാ. സ്‌റ്റാന്‍ സ്വാമി അറസ്‌റ്റില്‍, മറ്റു പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ബാഗ്‌ ജില്ലയില്‍ മിസൈല്‍ സംവിധാനം നിലനില്‍ക്കുന്നിടത്ത്‌ 130 പാക്‌ സൈനികരും നാല്‍പതോളം സാധാരണക്കാരും കണ്‍സ്‌ട്രക്ഷന്‍ സൈറ്റിലും കണ്‍ട്രോള്‍ റൂമിലുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ട്‌ പറയുന്നു. പാക്‌ സൈന്യത്തിനൊപ്പം ചൈനീസ്‌ സൈന്യത്തെയും (പി.എല്‍.എ) വിന്യസിച്ചിട്ടുണ്ടെന്നു ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button