COVID 19Latest NewsUAENewsGulf

കോവിഡ് 19 : യുഎഇയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവർ ഇന്നും ആയിരം കടന്നു

അബുദാബി : തുടർച്ചയായ അഞ്ചാം ദിനവും യുഎഇയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവർ ആയിരം കടന്നു. 1,129 പേര്‍ക്ക് കൂടി ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 105,133ഉം,ആകെ മരണസംഖ്യ 443ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. . 1,070പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 95, 973 ആയി ഉയർന്നു. നിലവിൽ 8717പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് പുതുതായി 136,430 കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയെന്നു അധികൃതർ അറിയിച്ചു.

Also read : ഇസ്‍ലാമിനെയും മാതാചാരങ്ങളെയും സമൂഹമാധ്യമത്തിലൂടെ അപമാനിച്ച യുവതിക്ക് ശിക്ഷ വിധിച്ചു

യുഎഇയിൽ വെള്ളിയാഴ്ചയും 1075 പേര്‍ക്ക് ആണ് [പുതുതായി കൂടി കോവിഡ് സ്ഥിരീകരിച്ചത്. 1,04,004 ടെസ്റ്റുകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നാല് പേര്‍ കൂടി മരണപ്പെട്ടിരുന്നു. അതേസമയം 10 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തിയ രാജ്യമെന്ന നേട്ടവും യുഎഇ സ്വന്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button