COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ജില്ലയിൽ ആലക്കോട് തേർത്തല്ലിയിലെ ചെറുകരകുന്നേൽ ജോസൻ ആണ് മരിച്ചത്. ആലക്കോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജോസൻ. പരിയാരം കണ്ണൂർ സര്‍ക്കാര്‍ മെഡിൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത ശ്വാസതടസ്സവും പനിയും ബാധിച്ചു. മൂന്ന് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു.

സംസ്ഥാനത്ത്   ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 9250 പേർക്ക്. 8215പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757പേരുടെ രോഗ ഉറവിടം വ്യക്തമല്ല. .8048പേർ സുഖം പ്രാപിച്ചു. ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണ് ഇന്നും രേഖപ്പെടുത്തിയത്. 25മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍  രോഗ ബാധ സ്ഥിരീകരിച്ചത്.

Also read : ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുന്നിൽ തളർന്ന് വിഷാദ രോഗികളായും, ജീവിതം മടുത്ത് ആത്മഹത്യ ചിന്തിക്കുന്നവരോടുമായി കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നു

24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1171, മലപ്പുറം 1125, തിരുവനന്തപുരം 878, എറണാകുളം 753, ആലപ്പുഴ 778, തൃശൂര്‍ 723, കൊല്ലം 704, പാലക്കാട് 400, കണ്ണൂര്‍ 376, കോട്ടയം 499, കാസര്‍ഗോഡ് 360, പത്തനംതിട്ട 222, ഇടുക്കി 111, വയനാട് 115 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, തൃശൂര്‍ 22 വീതം, എറണാകുളം 20, കണ്ണൂര്‍ 12, പത്തനംതിട്ട 11, മലപ്പുറം, കോഴിക്കോട് 5 വീതം, വയനാട് 4, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1074, കൊല്ലം 1384, പത്തനംതിട്ട 222, ആലപ്പുഴ 348, കോട്ടയം 452, ഇടുക്കി 98, എറണാകുളം 458, തൃശൂര്‍ 860, പാലക്കാട് 315, മലപ്പുറം 909, കോഴിക്കോട് 835, വയനാട് 152, കണ്ണൂര്‍ 492, കാസര്‍ഗോഡ് 449 എന്നിങ്ങനേയാണ് പരിശോധനാ ഫലം  നെഗറ്റീവായത്. ഇതോടെ 91,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,75,304 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന്‍ (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍ സ്വദേശി സുശീലന്‍ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെല്‍മ (81), ആലപ്പുഴ എല്ലപ്പിക്കുളം സ്വദേശി അബ്ദുള്‍ റഹ്മാന്‍ കുഞ്ഞ് (63), കടകാല്‍പള്ളി സ്വദേശി പ്രകാശന്‍ (68), കോട്ടയം സ്വദേശി സിജോ തോമസ് (38), എറണാകുളം മൂവാറ്റുപുഴ സ്വദേശിനി അമ്മിണി ശ്രീധരന്‍ (80), വൈപ്പിന്‍ സ്വദേശി ശിവന്‍ (84), മൂവാറ്റുപുഴ സ്വദേശിനി ഫാത്തിമ (79), പെരുമ്പാവൂര്‍ സ്വദേശി ഷാജി (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി സുബൈദ (55), കോഴിക്കോട് വടകര സ്വദേശി രാഘവന്‍ (85), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദിര്‍ (70), പൊന്നാനി സ്വദേശിനി ബീവാത്തു (60), പുരംഗ് സ്വദേശിനി മറിയം (62), അരക്കുപറമ്പ് സ്വദേശി മുഹമ്മദ് (70), കാസര്‍ഗോഡ് ചെമ്മാട് സ്വദേശി അബ്ദുള്ള (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 955 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,73,686 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,45,261 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,425 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2892 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,71,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,185 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button