KeralaLatest NewsNews

സംസ്ഥാന തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം : കോവിഡ് രോഗികള്‍ 1310

 

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് 1310 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 1062 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. 20 ആരോഗ്യപ്രവര്‍ത്തകരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കുന്ന കണക്ക് പ്രകാരം 12,127 പേരാണ് നിലവില്‍ ജില്ലയില്‍ രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്.

Read Also : കോറോണവൈറസ് : സംസ്ഥാനത്ത് ആറ് ജില്ലകളിൽ സ്ഥിതി ഗുരുതരം

അതേസമയം ഇന്ന് മാത്രം ജില്ലയില്‍ 905 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് മരണപ്പെട്ടവരില്‍ ഒന്‍പത് പേര്‍ക്ക് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എന്‍.ഐ.വി ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 306 ആയി ഉയര്‍ന്നു.
തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിനി അയിഷ ബീവി (51), മണക്കാട് സ്വദേശി എസ്.പി. നതാന്‍ (79), കുറുവില്‍പുരം സ്വദേശി അബ്ദുള്‍ ഹസന്‍ ഹമീദ് (70), കോവളം സ്വദേശിനി പാറുകുട്ടി (82), പേരൂര്‍ക്കട സ്വദേശി സൈനുലബ്ദീന്‍ (60), വലിയവേളി സ്വദേശി പീറ്റര്‍ (63), പൂവച്ചല്‍ സ്വദേശി മുഹമ്മദ് ഷാനവാസ് (47), പേട്ട സ്വദേശി സ്വദേശിനി കൃഷ്ണമ്മ (76), തിരുമല സ്വദേശിനി സുമതി (61) എന്നിവര്‍ക്കായാണ് രോഗം ഉണ്ടായിരുന്നതായി ഇന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button