Latest NewsKeralaNews

സ്വപ്‌ന സുരേഷിനെ കുറിച്ച് അതിപ്രധാന വെളിപ്പെടുത്തലുകളുമായി കസ്റ്റംസ്

കൊച്ചി : സ്വപ്ന സുരേഷിനെ കുറിച്ച് അതിപ്രധാന വെളിപ്പെടുത്തലുകളുമായി കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷ് 1,90,000 ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നാണ് ഇപ്പോള്‍ കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളര്‍ കടത്തിയത്. ഇതിന്റെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്.

Read Also :  അ​തി​ര്‍​ത്തി​യി​ലേ​ക്ക് പാ​ക്കി​സ്ഥാ​ൻ കടത്താൻ ശ്രമിച്ച ആയുധങ്ങൾ പിടിച്ചെടുത്തു

ലൈഫ് മിഷന്‍ ഇടപാടുമായ ബന്ധപ്പെട്ട കമ്മീഷന്‍ തുകയാണ് സ്വപ്ന സുരേഷ് കടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായും വിവരമുണ്ട്.

അതേസമയം, സ്വപ്നയെയും സന്ദീപിനെയും ഒരുമിച്ച് കസ്റ്റംസ് ചോദ്യം ചെയ്തു. ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഓഫീസില്‍ പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ സ്ഥിരീകരണത്തിനായാണ് സ്വപ്നയെയും, സന്ദീപിനെയും ചോദ്യം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button