Latest NewsKeralaNews

സോഷ്യൽ മീഡിയയിലൂടെ മലയാളികളെ രാജസ്ഥാൻ സംഘം തട്ടിപ്പിനിരയാക്കുന്നു; മുന്നറിയിപ്പുമായി പൊലീസ് ഹൈടെക് സെൽ

തിരുവനന്തപുരം : സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിട്ടുള്ള മലയാളികളെ രാജസ്ഥാൻ സംഘം തട്ടിപ്പിനിരയാക്കുന്നതായി പൊലീസ് ഹൈടെക് സെൽ. സെക്സ് ചാറ്റിലൂടെയാണ് ഇവർ ആളുകളെ കെണിയിലാക്കുന്നത്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇരുപത്തിയഞ്ചിലധികം ആളുകളാണ് തട്ടിപ്പിനിരയായത്.പണം പോയെങ്കിലും പലരും മാനക്കേട് ഭയന്ന് പരാതിപ്പെടുന്നില്ല. അതേസമയം ഇത് അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് .

സമൂഹത്തിൽ ഉന്നത പദവിയിലുള്ള, സോഷ്യൽ മീഡിയയിൽ സജീവമായവരെയാണ് തട്ടിപ്പുസംഘം ലക്ഷ്യമിടുന്നത്. കേരള പൊലീസിനു ലഭിച്ച വിവരങ്ങൾ രാജസ്ഥാൻ പൊലീസിനു കൈമാറി.

തട്ടിപ്പുസംഘം ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിലൂടെ ആദ്യം റിക്വസ്റ്റ് അയക്കും. പിന്നെ മെസഞ്ചറിലൂടെ സൗഹൃദം. തുടർന്ന് വാട്സാപ്പ് നമ്പർ ചോദിക്കും. പതിയെ പതിയെ സെക്സ് ചാറ്റിലേക്ക് കടക്കും.നഗ്നരായി വിഡിയോ ചാറ്റിനു ക്ഷണിക്കും. വിഡിയോ ചാറ്റിൽ ഏർപ്പെട്ടാൽ പിന്നെ ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടിയെടുക്കലാണ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button