Life Style

ആരോഗ്യ സംരക്ഷണത്തിനും, സൗന്ദര്യ സംരക്ഷണത്തിനും ഒരു സ്പൂണ്‍ നെയ്യ്

ആരോഗ്യ സംരക്ഷണത്തിനും, സൗന്ദര്യ സംരക്ഷണത്തിനും ദിവസേന ഒരു സ്പൂണ്‍ നെയ്യാകാം
വിറ്റാമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള നെയ്യ് ദിവസേന കഴിക്കുന്നത് ആരോഗ്യപരമായും സൗന്ദര്യപരമായും ഏറെ ഗുണം ചെയ്യും. ശരീരത്തില്‍ ഉണ്ടാകുന്ന വിഷാംശങ്ങള്‍ പുറന്തള്ളുവാനും മസിലുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുവാനും നെയ്യിന് സാധിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും നെയ്യ് ഉപകാരപ്രദമാണ്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ നെയ്യ് കഴിക്കാവുന്നതാണ്. കാരണം അത്രയേറെ ഗുണങ്ങളാണ് നെയ്യ് മനുഷ്യ ശരീരത്തില്‍ പ്രദാനം ചെയ്യുന്നത്.

ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും നെയ്യ് ഒരു പരിഹാരമാണ്. മാത്രവുമല്ല നെയ്യ് സ്ഥിരമായി കഴിക്കുകയാണെങ്കില്‍ ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുവാനും സഹായിക്കുന്നു. ഒരു സ്പൂണ്‍ നെയ്യ് ശീലമാക്കുന്നത് അവരുടെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും വളരെ നല്ലതാണ്. കൊറോണ കാലമായതുകൊണ്ട് മറ്റ് രോഗങ്ങളെ അകറ്റി നിര്‍ത്തുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനെല്ലാം നെയ്യ് ഒരു പരിധി വരെ സഹായിക്കും. ആരോഗ്യ സംരക്ഷണം പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും നെയ്യ് ഉപയോഗിക്കാവുന്നതാണ്. കണ്ണിന് താഴെയുള്ള കറുപ്പ് തടയുവാനും, ചര്‍മ്മത്തിലെ വരള്‍ച്ച നീക്കുവാനും അല്‍പ്പം നെയ്യ് പുരട്ടാം. വളരെ പെട്ടന്ന് തന്നെ ഇതിന്റെ ഫലം കാണാവുന്നതാണ്.

അതുമാത്രമല്ല നല്ല കാഴ്ച്ച ശക്തിയുണ്ടാകുവാനും പല രോഗങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാനും നെയ്യ് മികച്ചതാണ്. നെയ്യിന് ഒരുപാട് ഗുണങ്ങള്‍ ഉണ്ടെന്ന് കരുതി ഒരുപാട് കഴിക്കരുത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരും, കൊളസ്‌ട്രോള്‍ ഉള്ളവരും നെയ്യ് ഒഴിവാക്കുന്നതാണ് നല്ലത്. അമിത വണ്ണമുള്ളവരും നെയ്യ് ഒരു പരിധിയില്‍ കൂടുതല്‍ കഴിക്കാതിരിക്കുകയാണ് നല്ലത്. മാത്രവുമല്ല നെയ്യ് കഴിക്കുമ്പോള്‍ ശരീരത്തിന്റെ വണ്ണം കൂടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നെയ്യ് കഴിക്കുന്നവര്‍ക്ക് വ്യായാമവും നിര്‍ബന്ധമാണ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button