KeralaLatest NewsNews

കേരളത്തിൽ കനത്ത മഴ : അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ ആ​​​ന്‍​​​ഡ​​​മാ​​​ന്‍ നി​​​ക്കോ​​​ബാ​​​ര്‍ തീ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് ന്യൂ​​​ന​​​മ​​​ര്‍​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം. അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​ല്‍ ന്യൂ​​​ന​​​മ​​​ര്‍​​​ദം ശ​​​ക്തി പ്രാ​​​പി​​​ക്കും. തു​​​ട​​​ര്‍​​​ന്ന് വ​​​ട​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ദി​​​ശ​​​യി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ന്യൂ​​​ന​​​മ​​​ര്‍​​​ദം തി​​​ങ്ക​​​ളാ​​​ഴ്ച​​​യോ​​​ടെ വ​​​ട​​​ക്ക​​​ന്‍ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് തീ​​​ര​​​ത്തേ​​​ക്ക് നീ​​​ങ്ങും. ന്യൂ​​​ന​​​മ​​​ര്‍​​​ദ​​​ത്തി​​​ന്‍റെ പ്ര​​​ഭാ​​​വ​​​ത്താ​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​ണ്ടെ ന്നും ​​​കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​​​കി.

Read Also : പെരുമ്പാമ്പിനൊപ്പം സ്വിമ്മിംഗ് പൂളില്‍ എട്ടുവയസ്സുകാരി ; വൈറൽ ആയി ചിത്രങ്ങൾ

മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്നും നാ​​​ളെ​​​യും യെ​​​ല്ലോ അ​​​ല​​​ര്‍​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച വ​​​രെ ആ​​​ന്‍​​​ഡ​​​മാ​​​ന്‍ ക​​​ട​​​ലി​​​ല്‍ മ​​​ണി​​​ക്കൂ​​​റി​​​ല്‍ 40 മു​​​ത​​​ല്‍ 50 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ വേ​​​ഗ​​​ത്തി​​​ല്‍ കാ​​​റ്റ് വീ​​​ശാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ മീ​​​ന്‍​​​പി​​​ടിത്ത​​​ക്കാ​​​ര്‍ ഈ ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​ക​​​രു​​​ത്. ഒഡീഷ, തീരദേശ ആന്ധ്ര, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button