WomenBeauty & StyleLife StyleHealth & Fitness

കണ്ണാടി പോലെ തിളങ്ങുന്ന കൈകള്‍ സ്വന്തമാക്കാം

മനോഹരമായ കൈകള്‍ സ്വന്തമാക്കാന്‍ എല്ലാവര്‍ക്കുമുണ്ട് ആഗ്രഹം. അതിന് പ്രായ ഭേദമൊന്നുമില്ല. എന്നാല്‍ നമ്മളേറ്റവും കൂടുതല്‍ പണിയെടുപ്പിക്കുന്നതും കാര്യമായ പരിചരണം നല്‍കാത്തതും ഇതേ കൈകള്‍ക്ക് തന്നെയാണ്. പത്രങ്ങള്‍ കഴുകുമ്പോള്‍, തുണി കഴുകുമ്പോള്‍, ഭക്ഷണമുണ്ടാക്കുമ്പോള്‍, ക്ലീനിങ് ജോലികള്‍ ചെയ്യുമ്പോഴെല്ലാം ത്വക്കിന് ഹാനികരമായ പലതരം സാധനങ്ങളുമായി നമ്മള്‍ അടുത്തിടപഴകാറുണ്ട്. ഇങ്ങനെ കൈകളുടെ മൃദുലത നഷ്ടമായാല്‍, ചര്‍മത്തില്‍ പാടുകളും പൊട്ടലുകളും വീണാല്‍ നിറം മങ്ങിയാല്‍ എന്ത് ചെയ്യും. ഇവ പരിഹരിക്കാന്‍ ചില വഴികളുണ്ട്.

മുഖത്ത് ഉപയോഗിക്കുന്നതുപോലെ കൈകളിലും സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കാന്‍ മറക്കേണ്ട.

വെള്ളവും കെമിക്കലുകളുമായി കൈകള്‍ കൂടുതല്‍ സമയം സമ്പര്‍ക്കത്തില്‍ വന്നാല്‍ ജോലികള്‍ കഴിഞ്ഞാലുടനെ കൈകള്‍ ഉണങ്ങിയ വൃത്തിയുള്ള തുണികൊണ്ട് തുടച്ച് ഉണക്കാം. ശേഷം നല്ല മോയിസ്ചറൈസറുകള്‍ പുരട്ടാന്‍ മടിക്കേണ്ട. ഇത്തരം ജോലികള്‍ ചെയ്യുമ്പോള്‍ കൈയ്യുറകള്‍ ശീലമാക്കാം.

ഉറങ്ങുന്നതിന് മുമ്പ് കൈയില്‍ ഏതെങ്കിലുമൊരു ഹാന്‍ഡ് ക്രീം പുരട്ടണം. കൈകളുടെ മൃദുലത നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button