സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക കേന്ദ്ര സര്‍ക്കാരിന് സ്വിറ്റ്സര്‍ലാന്‍ഡ് കൈമാറി. ഇന്ത്യയുള്‍പ്പടെയുള്ള 86 രാജ്യങ്ങള്‍ക്കാണ് സ്വിറ്റ്സര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന് രണ്ടാം ഘട്ട വിവരങ്ങള്‍ കൈമാറിയത്. വിദേശത്തുള്ള കള്ളപ്പണം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഇത് നിര്‍ണായകമാകുമെന്നാണ് പൊതുവേയുളള വിലയിരുത്തല്‍.നേരത്തെ 2019 സെപ്റ്റംബറില്‍ ആദ്യ ഘട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള 75 രാജ്യങ്ങള്‍ക്കാണ് പൗരന്മാരുടെ അക്കൗണ്ട് വിവരങ്ങള്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന് കൈമാറിയത്. നികുതിദായകര്‍ അവരുടെ വരുമാനത്തിന് അനുസൃതമായി കൃത്യമായി നികുതി നല്‍കിയിട്ടുണ്ടോയെന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് അധികൃതര്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. 2021 സെപ്റ്റംബറിലാണ് അടുത്തഘട്ട വിവര കൈമാറ്റം നടക്കുക.
Post Your Comments