Latest NewsIndiaNews

ചൈനയ്ക്ക് എതിരെ അതിര്‍ത്തിയില്‍ ശക്തമായ പ്രതിരോധം തുടരുന്നതിനിടെ ഉഗ്രപ്രഹരശേഷിയുളള ആയുധങ്ങളുടെ പരീക്ഷിച്ച് ഇന്ത്യ : പരീക്ഷണം നൂറ് ശതമാനം വിജയകരം

ന്യൂഡല്‍ഹി: ചൈനയ്ക്ക് എതിരെ അതിര്‍ത്തിയില്‍ ശക്തമായ പ്രതിരോധം തുടരുന്നതിനിടെ ഉഗ്രപ്രഹരശേഷിയുളള ആയുധങ്ങളുടെ പരീക്ഷിച്ച് ഇന്ത്യ. പരീക്ഷണം നൂറ് ശതമാനം വിജയകരം . കഴിഞ്ഞ മാസത്തില്‍ ഇന്ത്യയുടെ മിസൈല്‍ പരീക്ഷണത്തില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. ആറോളം ഉഗ്രശേഷിയുളള ആയുധങ്ങളാണ് പരീക്ഷിച്ചത്.

Read Also : ‘ദേവികയെ ഓര്‍ത്ത് അഭിമാനം’; അതിര്‍ത്തികള്‍ ഭേദിച്ച പാട്ടിന് ദേവികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം : പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത് മലയാളത്തില്‍

സെപ്തംബര്‍ 7ന് ഹൈപ്പര്‍സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിളും സെപ്തംബര്‍ 30ന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലും , ഒക്ടോബര്‍ ഒന്നിന് ആന്റി ടാങ്ക് ഗൈഡഡ് മിസൈലും പരീക്ഷിച്ചു. ന്യൂക്‌ളിയര്‍ വേഥ ശൗര്യ മിസൈല്‍ ഒക്ടോബര്‍ 3നും സ്മാര്‍ട്ട് ടോര്‍പിഡോ ഒക്ടോബര്‍ അഞ്ചിനും പരീക്ഷിച്ചു. രുദ്രം എന്ന റേഡിയേഷന്‍ പ്രതിരോധ മിസൈലും പരീക്ഷിച്ചിട്ടുണ്ട്.

മറ്റ് ചില ആയുധങ്ങള്‍ പരീക്ഷിക്കാനും ഇന്ത്യ തയ്യാറാകുകയാണ്. 800 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെ ശക്തമായ ആക്രമണം നടത്താവുന്ന ‘നിര്‍ഭയ്’ ക്രൂയിസ് മിസൈലും ആന്റി റേഡിയേഷന്‍ മിസൈലുകളില്‍ പുത്തന്‍ തലമുറയിലെ ‘രൗദ്രം’ ഇന്നലെ പരീക്ഷിച്ചു. ശത്രുരാജ്യങ്ങളുടെ റഡാര്‍,നീരീക്ഷണ സംവിധാനങ്ങള്‍ നിമിഷനേരം കൊണ്ട് തകര്‍ക്കാന്‍ കഴിയുന്ന രൗദ്രം ഒഡീഷയിലെ ബാലാസോര്‍ ഐടിആറില്‍ നിന്ന് രാവിലെ പത്തരയോടെയാണ് പരീക്ഷണം നടത്തിയത്. സുഖോയ് വിമാനത്തില്‍ നിന്നാണ് ഇവ വിക്ഷേപിക്കുക.

മറ്റ് മിസൈലുകളെക്കാള്‍ ഒരുകിലോമീറ്റര്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍, അഗ്‌നി മിസൈല്‍ ബൂസ്റ്റര്‍ ഉപയോഗിച്ചായിരുന്നു പരീക്ഷിച്ചത്. ഒഡീഷയിലെ ബാലാസോറില്‍ എ.പി.ജെ അബ്ദുള്‍കലാം ടെസ്റ്റിംഗ് റേഞ്ചില്‍ നിന്നായിരുന്നു ഇതിന്റെ പരീക്ഷണം. അടുത്ത അഞ്ച് വര്‍ഷത്തിനകം മറ്റുളളവയെക്കാള്‍ രണ്ട് കിലോമീറ്റര്‍ അധികം വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഡി.ആര്‍.ഡി.ഒ.

വ്യത്യസ്ത പ്‌ളാറ്റ്‌ഫോമുകളില്‍ നിന്ന് ലോഞ്ച് ചെയ്താലും ശത്രുക്കള്‍ക്ക് നാശം വിതയ്ക്കാന്‍ ശേഷിയുളള ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ സെപ്തംബര്‍ 23ന് ഇന്ത്യ പരീക്ഷിച്ചു. അഹമ്മദാബാദ് കെകെ റേഞ്ചസില്‍ എംബിടി ടാങ്കറില്‍ നിന്നാണ് ഈ ലേസര്‍ ഗൈഡഡ് മിസൈല്‍ പരീക്ഷിച്ചത്.

യുദ്ധകപ്പലുകള്‍ തകര്‍ക്കാനും ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ പറക്കുകയും ചെയ്യുന്നതാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍. 400 കിലോമീറ്ററോളം സഞ്ചാരശേഷി ഉളളതാണ് ഈ മിസൈല്‍. ഒഡീഷയിലെ ബാലാസോറില്‍ വച്ചായിരുന്നു ഇതിന്റെ പരീക്ഷണം.

ഇന്ത്യയുടെ പരമ്ബരാഗത ആയുധങ്ങളും അണുവായുധങ്ങളും വഹിക്കാന്‍ ശേഷിയുളളതാണ് ശൗര്യ മിസൈല്‍. ശത്രുലക്ഷ്യത്തോട് അടുക്കുമ്‌ബോള്‍ ഹൈപ്പര്‍സോണിക് വേഗം കൈവരിക്കുന്ന മിസൈല്‍ നിര്‍മ്മിച്ചത് ഡി.ആര്‍.ഡി.ഒ ആണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button