Latest NewsUAENewsGulf

നാട്ടിലേക്ക് യാത്ര പുറപ്പെടുന്നതിനിടെയുണ്ടായ അപകടത്തിൽ ഇന്ത്യൻ പ്രവാസിക്ക് ദാരുണാന്ത്യം

ഷാർജ : നാട്ടിലേക്ക് യാത്ര പുറപ്പെടുന്നതിനിടെയുണ്ടായ അപകടത്തിൽ ഇന്ത്യൻ പ്രവാസിക്ക് ദാരുണാന്ത്യം. നാട്ടിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലേക്ക് പോകാന്‍ തയ്യാറാക്കിയ കാറിടിച്ചാണ് 50 കാരന്‍ മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയിലെ അല്‍ താവൂനിലായിരുന്നു അപകടമെന്നു ഷാർജ പോലീസ് പറഞ്ഞു. രാത്രി 10 മണിയോടെയാണ് ഇത് സംബന്ധിച്ച് ഷാര്‍ജ പോലീസിന്റെ ഓപ്പറേഷന്‍സ് റൂമിലേക്ക് വിവരം ലഭിച്ചത്. വാഹനത്തില്‍ ലഗേജുകള്‍ കയറ്റുന്നതിനിടെ അബദ്ധത്തില്‍ നിയന്ത്രണം നഷ്‍ടമായി അപകടം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.

ബന്ധുവായ 59കാരനായിരുന്നു കാറോടിച്ചിരുന്നത്. പുറപ്പെടാന്‍ തയ്യാറായി നിന്ന പ്രവാസിയെ ഇടിച്ചുതെറിപ്പിച്ച ശേഷം അടുത്തുണ്ടായിരുന്ന സൈന്‍ ബോര്‍ഡില്‍ ഇടിച്ച ശേഷമായിരുന്നു കാർ നിന്നത്. . വാഹനമോടിച്ചയാളിനും നിസാര പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. ബുഹൈറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button