Latest NewsNewsIndia

എല്ലാ മതവിശ്വാസികളും ഒരുമിച്ച് നിന്ന് ഇത്രയധികം സംതൃപ്തിയോടെ ജീവിക്കുന്ന ഓരോ ഒരു രാജ്യം ഇന്ത്യ മാത്രമാണ്; മോഹന്‍ ഭാഗവത്

മുംബൈ : എല്ലാ മതവിശ്വാസികളും ഒരുമിച്ച്‌ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. വര്‍ഗീയവാദവും, വിഘടനവാദവും പ്രചരിപ്പിക്കുന്നത് ചില സ്വാര്‍ത്ഥ താത്പര്യക്കാരാണെന്നും, ലോകത്തില്‍ മുസ്ലീങ്ങള്‍ ഏറ്റവും സംതൃപ്തിയോടെ ജീവിക്കുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിനെതിരെ പോരാടിയ മേവാര്‍ രാജാവ് മഹാറാണ പ്രതാപിന്റെ സൈന്യത്തില്‍ നിരവധി മുസ്ലീങ്ങള്‍ യുദ്ധം ചെയ്തിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ രാജ്യത്തിന്റെ സംസ്‌കാരത്തിന് നേരെ ആക്രമണം ഉണ്ടാകുമ്പോഴെല്ലാം എല്ലാ മതവിശ്വാസികളും ഒരുമിച്ച് നിന്നു. ഇത്രയധികം സംതൃപ്തിയോടെ ജീവിക്കുന്ന മുസ്ലീങ്ങള്‍ ഇന്ത്യയില്‍ മാത്രമാണുള്ളത്. ലോകത്തില്‍ ഇതുപോലെ, ഒരു രാജ്യത്തെ ഭരിക്കാനെത്തിയ വിദേശ മതം ഇപ്പോഴും ഇതു പോലെ നിലനില്‍ക്കുന്നുവെന്നതിന് ഏതെങ്കിലും ഉദാഹരണങ്ങളുണ്ടോ? ഒരിടത്തും ഇല്ല. അത് ഇന്ത്യയില്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്താന്റെ കാര്യം എടുക്കുകയാണെങ്കില്‍, അവര്‍ മറ്റ് മതങ്ങളുടെ അനുയായികള്‍ക്കൊന്നും യാതൊരു അവകാശങ്ങളും നല്‍കിയില്ല. അത് മുസ്ലീങ്ങള്‍ക്ക് മാത്രമായുള്ള ഒരു പ്രത്യേക രാജ്യമായി മാറുകയായിരുന്നു. നമ്മുടെ ഭരണഘടനയില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ ഇവിടെ താമസിക്കാന്‍ കഴിയു എന്ന് പറഞ്ഞിട്ടില്ല. നമ്മള്‍ ഇവിടെ എല്ലാവര്‍ക്കുമായി ഇടം നല്‍കി. അതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവം, അതിനെയാണ് നമ്മള്‍ ഹിന്ദു എന്ന് വിളിക്കുന്നത്. മതം എന്നത് എല്ലാവരേയും പരസ്പരം ബന്ധിപ്പിക്കുന്നതും, ഉയര്‍ത്തുന്നതും, ഒരു ചരടില്‍ ഏവരേയും ഒരുമിപ്പിക്കുന്നതുമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button