Latest NewsNewsIndia

രാജ്യത്ത് ‘ശരീയത്ത്’ നിയമം നടപ്പാക്കാന്‍ ശ്രമമോ? ജമാ അത്ത് കമ്മിറ്റി ചുങ്കം പിരിക്കുന്നതായി പരാതി

വിവിധ കച്ചവടത്തിനായി ഗ്രാമത്തില്‍ പ്രവേശിച്ചവരില്‍ നിന്നും 'ജെസിയ എന്ന പേരില്‍ പണം പിരിച്ചതായി ദിനമലര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തെങ്കാശി: ഇന്ത്യയില്‍ ശരീയത്ത് നിയമം നടപ്പാക്കാന്‍ ശ്രമമോ? തമിഴ്നാട്-കേരള അതിര്‍ത്തിയിലെ തെങ്കാശിയില്‍ ‘ജസിയ’ എന്ന പേരില്‍ ജമാ അത്ത് കമ്മിറ്റി ചുങ്കം പിരിക്കുന്നതായി പരാതി. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്ത് പുറത്ത് നിന്നു വരുന്ന ഇതര സമുദായക്കാര്‍ വാഹനങ്ങള്‍ക്ക് നികുതി നല്‍കണമെന്നാണ് ജമാ അത്ത് കമ്മിറ്റിയുടെ ഉത്തരവ് . ലോറി, മിനി ലോറി, വാന്‍, ഓട്ടോ, സൈക്കിള്‍ എന്നിവയടക്കമുള്ള വിവിധ വാഹനങ്ങള്‍ക്കുള്ള തുക വ്യക്തമാക്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട് . തുക പിരിച്ചെടുക്കാന്‍ ആളുകളെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

എന്നാൽ ഇത്തരം നടപടിയിലൂടെ രാജ്യത്ത് ശരീയത്ത് നിയമം നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അഭ്യൂഹമുണ്ട്. അതേസമയം നികുതി പിരിക്കാന്‍ സര്‍ക്കാര്‍ ഇവരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജമാ അത്തിന്റെ സ്ഥലത്ത് പാര്‍ക്ക് ചെയ്തതിനു പണം വാങ്ങുകയാണെന്ന ന്യായീകരണം ആദ്യം ഉയര്‍ന്നിരുന്നെങ്കിലും ഗ്രാമത്തില്‍ പ്രവേശിക്കാന്‍ തന്നെ ഇവര്‍ പണം വാങ്ങുന്നതായി ദിനമലര്‍ റിപ്പോര്‍ട്ട് ചെയ്തു.

Read Also: കളം മറന്ന് കളിച്ചു; സൗദിയില്‍ മദ്യ നിര്‍മാണം നടത്തിയ സംഘം പിടിയിൽ

വിവിധ കച്ചവടത്തിനായി ഗ്രാമത്തില്‍ പ്രവേശിച്ചവരില്‍ നിന്നും ‘ജെസിയ എന്ന പേരില്‍ പണം പിരിച്ചതായി ദിനമലര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, തഹസില്‍ദാര്‍ റോഷന്‍ ബീഗം, ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തില്‍ ബില്‍ ബുക്കുകളും മറ്റും പിടിച്ചെടുത്തു.

shortlink

Post Your Comments


Back to top button