Latest NewsKeralaNews

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം ; കൊല്ലുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ്, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും കൊല ചെയ്യപ്പെട്ട ചെറുപ്പക്കാരനെ പോലീസ് വിവരം അറിയിച്ചില്ല ; തെളിവുകളുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥ തുറന്നു കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിജെപി പ്രവര്‍ത്തകനായ നിധിലിന്റെ കൊലപാതകം സി. പി. എം നേതൃത്വം ആസൂത്രണം ചെയ്തതാണെന്നുള്ള വസ്തുത കൂടുതല്‍ സ്ഥിരീകരിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജിജോ തില്ലങ്കേരി എന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശിച്ചത്. കണ്ണൂരിലെ നിരവധി കൊലക്കേസുകളില്‍ പ്രതിയും ക്രിമിനലുമായ ഒരാളുടെ മുന്നറിയിപ്പാണിതെന്നും സ്ഥലം സി. ഐ. പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലിസിനു ലഭിച്ചിട്ടും കൊല ചെയ്യപ്പെട്ട ചെറുപ്പക്കാരനെ പൊലീസ് വിവരം അറിയിച്ചില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ജിജോ തില്ലങ്കേരിയുടെ പോസ്റ്റില്‍ മൂന്ന് ദിവസം – സന്തോഷ വാര്‍ത്ത നിങ്ങളുടെ കാതുകളില്‍ എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ പോസ്റ്റാണ് കെ.സുരേന്ദ്രന്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റ് ഇപ്പോള്‍ യുവാവിന്റെ ഫെയ്‌സ്ബുക്കില്‍ ഇല്ല. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാി പ്രചരിക്കുന്നുണ്ട്.

നിധില്‍ കൊലപാതക കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയാളി സംഘത്തിലെ മുറ്റിച്ചൂര്‍ സ്വദേശി സനലിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ ഇപ്പോള്‍ കസ്റ്റഡിയില്‍ ആണ്. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഫലമായാണ് രണ്ട് കൊലപാതകങ്ങളുമെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ തമ്മില്‍ മുമ്പും സംഘര്‍ഷങ്ങളുണ്ടായിരുന്നു.

സംഘത്തിലെ മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊലയ്ക്ക് ശേഷം പ്രതികള്‍ തട്ടിയെടുത്ത കാറും ബൈക്കും കണ്ടെത്താനുള്ള ശ്രമവും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ (28) ഇന്നലെ രാവിലെ കാറില്‍ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറില്‍ എത്തിയ അക്രമികള്‍ വണ്ടിയിലിടിച്ച് നിര്‍ത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

അന്തിക്കാട് നിധില്‍ കൊലപാതകം സി. പി. എം നേതൃത്വം ആസൂത്രണം ചെയ്തതാണെന്നുള്ള വസ്തുത കൂടുതല്‍ കൂടുതല്‍ സ്ഥിരീകരിക്കപ്പെടുകയാണ്. കണ്ണൂരിലെ നിരവധി കൊലക്കേസുകളില്‍ പ്രതിയും ക്രിമിനലുമായ ഒരാളുടെ മുന്നറിയിപ്പാണിത്. സ്ഥലം സി. ഐ. പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലിസിനു ലഭിച്ചിട്ടും കൊല ചെയ്യപ്പെട്ട ചെറുപ്പക്കാരനെ പോലീസ് വിവരം അറിയിച്ചില്ല. സ്ഥലത്തെ ബി. ജെ. പി. നേതാക്കളോട് പൊലീസ് കാര്യം മറച്ചുവെക്കുകയും ചെയ്തു. പൊലീസിന്റെ അറിവോടെയാണ് ഈ കൊല നടന്നതെന്ന് വ്യക്തം.

https://www.facebook.com/KSurendranOfficial/posts/3429265580491387

shortlink

Related Articles

Post Your Comments

Related Articles


Back to top button