KeralaLatest NewsNews

‘വിമർശനങ്ങൾ നല്ലതാണ്, പക്ഷേ, പറയുന്നതെല്ലാം മണ്ടത്തരവും അബദ്ധമായാലോ’?; പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ

വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടിയന്ത്രം ഉപയോഗിച്ച് ശുദ്ധജലവും ഓക്സിജനും വേര്‍തിരിച്ചു കൂടേയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ മിടുക്കാനാണ് താനെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് രാഹുലെന്നും എന്നാൽ സ്വന്തം പാർട്ടിക്കാർക്കോ അദ്ദേഹത്തെ ഉപദേശിക്കുന്നവർക്കോ പോലും ഭാവി നേതാവിനെ ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം……………………..

മണ്ടത്തരം വിളമ്പി മിടുക്കനാവാൻ നോക്കരുതേ…!
പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ മിടുക്കാനാണ് താനെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ. അതിനദ്ദേഹം കണ്ടെത്തിയിരിക്കുന്ന മാർഗം പരിഹാസത്തിന്റേതാണ്.
പരമ്പരാഗത രീതിയിൽ നിന്നു മാറി ചിന്തിക്കുന്ന മോദിയെ, പരിഹാസത്തിന്റെ പാരമ്പര്യ ശൈലിയിൽ അവഹേളിക്കാനാണ് രാഹുലിന്റെ ശ്രമം.വിമർശനങ്ങൾ നല്ലത്. പക്ഷേ, പറയുന്നതെല്ലാം അബദ്ധമായാലോ?
സ്വന്തം പാർട്ടിക്കാർക്കോ അദ്ദേഹത്തെ ഉപദേശിക്കുന്നവർക്കോ പോലും “ഭാവി നേതാവിനെ”, ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥയാണ്.
അന്തരീക്ഷ ഈർപ്പം വേർതിരിച്ച് ശുദ്ധജലമാക്കി മാറ്റുന്ന ഗവേഷണത്തെപ്പറ്റി ഒരു വിദേശ സ്ഥാപനത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചതിനെയാണ് ഏറ്റവുമൊടുവിൽ രാഹുൽ അപഹസിച്ചത്.
വൻ തോതിൽ അങ്ങനെ ചെയ്യാനായാൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമല്ലോ എന്നായിരുന്നു മോദിയുടെ നിർദേശം . നമ്മുടെ കേരളത്തിൽ കൊല്ലത്തും തിരുവനന്തപുരത്തും നഗരസഭാ ആസ്ഥാനങ്ങളിൽ അന്തരീക്ഷ ഈർപ്പം ജലമാക്കി കുടിവെള്ളം നൽകുന്ന യന്ത്രങ്ങൾ വച്ച വാർത്തകൾ വന്നിരുന്ന കാര്യം ഓർത്ത എനിക്ക് രാഹുലിനോട് സഹതപിക്കാനേ കഴിയൂ.
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും യാത്ര ചെയ്യാൻ അതിസുരക്ഷയുള്ള പ്രത്യേക എയർ ബസ് വൺ വിമാനം വാങ്ങിയതിനെയും കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ആ പണം കൊണ്ട് ചെയ്യാമായിരുന്ന കുറേ കാര്യങ്ങളും പറയുന്നുണ്ടായിരുന്നു. എന്നാൽ അറിയേണ്ട കാര്യം, ഈ വിമാനം വാങ്ങാൻ തീരുമാനിച്ചത് കഴിഞ്ഞ മൻമോഹൻ സർക്കാരാണ്.
2012 ൽ നൽകിയ ഓർഡർ നടപടികൾ പൂർത്തിയാക്കി വിമാനം എത്തിയത് ഇപ്പോൾ മാത്രമാണ്. അറിഞ്ഞു കൊണ്ടു വിമർശിച്ച് മോദിയെ മോശക്കാരനാക്കി ചിത്രീകരിക്കാമെന്ന ഈ കുബുദ്ധി ഏത് ഉപദേശകന്റേതായാലും ജനം തിരിച്ചറിയും.
തങ്ങളായിരുന്നു ഭരണത്തിലെങ്കിൽ 15 മിനിറ്റുകൊണ്ട് ചൈനയെ തുരത്തുമായിരുന്നു എന്ന് കർഷക റാലിക്കിടെ ഹരിയാനയിൽ നടത്തിയ ഉണ്ടായില്ലാ വെടി കേട്ട് കോൺഗ്രസ് നേതാക്കൾ പോലും അന്തം വിട്ടെന്നാണറിവ്. 2013ലും മറ്റും ചൈന നടത്തിയ കടന്നുകയറ്റങ്ങൾ അന്നത്തെ ഈ ‘ഭരണാധികാരി ‘ അറിഞ്ഞിരുന്നില്ലല്ലോ എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു…

https://www.facebook.com/kummanam.rajasekharan/posts/3206636486112783

 

shortlink

Related Articles

Post Your Comments

Related Articles


Back to top button