Latest NewsNewsCarsAutomobile

ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി പ്രമുഖ കമ്പനി

ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. നിർമാണ ചെലവിൽ നേരിട്ട വർധനയും വിദേശ നാണയ വിനിമയ നിരക്കിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയുമൊക്കെ മുൻനിർത്തി ബി എം ഡബ്ല്യു, മിനി മോഡലുകൾക്ക് മൂന്നു ശതമാനം വരെ വില വർധന നടപ്പാക്കാൻ കമ്പനി തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.

Also read : 10-10- 20-20 എന്ന അപൂര്‍വ ദിനത്തില്‍ കൊത്തിനു തുടക്കം

അതേസമയം ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസസിൽ നിന്നുള്ള സമഗ്രമായ വാഹന വായ്പാ പദ്ധതികളിലൂടെയും ഡീലർഷിപ്പുകളിലെ മികച്ച സേവനത്തിലൂടെയും വില വർദ്ധനവിലൂടെ നേരിടുന്ന വെല്ലുവിളിയെ മറികടക്കാനാവുമെന്നാണു പ്രതീക്ഷയിലാണ് കമ്പനി. മികച്ച ഉൽപന്നങ്ങൾക്കൊപ്പം ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഉപഭോക്തൃ സേവനവും ഉറപ്പാക്കാനാണു ബിഎംഡബ്ല്യു ഗ്രൂപ് ഇന്ത്യ നിരന്തരം ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വിക്രം പവ്വ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button