KeralaLatest NewsNews

വീടിന് മുന്നിൽ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് സംഘർഷം ; യുവാവ് വെട്ടേറ്റ് മരിച്ചു

മലപ്പുറം : ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കൂട്ടായിയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കൂട്ടായി സ്വദേശി യാസർ അറാഫത്ത് ആണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Read Also : ശബരിമല ദര്‍ശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം

വീടിന് മുന്നിൽ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊല്ലപ്പെട്ട യാസർ അറാഫത്തും സുഹൃത്തും സമീപത്തെ എൽപി സ്‌കൂൾ മൈതാനത്ത് മദ്യപിക്കുക പതിവായിരുന്നു. സമീപത്തെ വീട്ടുകാർ നിരവധി തവണ ഇതിനെതിരെ താക്കീത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വീണ്ടും സംഘർഷം ഉണ്ടായി. ഈ സംഘർഷമാണ് പിന്നീട് അക്രമത്തിൽ കലാശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button