Latest NewsNewsFootballSports

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന് ഇംഗ്ലണ്ട് രാജ്ഞിയുടെ പുരസ്‌കാരം

കൊറോണ മഹാമാരിയുടെ സാഹചര്യത്തില്‍ പാവപ്പെട്ട കുട്ടികളുടെ പട്ടിണി മാറ്റാന്‍ സഹായിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന് ഇംഗ്ലണ്ട് രാജ്ഞിയുടെ എം ബി ഇ പുരസ്‌കാരം. രാജ്ഞിയുടെ ജന്മദിനത്തിന്റെ ഭാഗമായി ജൂണില്‍ കൊടുക്കേണ്ടിയിരുന്ന പുരസ്‌കാരം കൊറോണ മഹാമാരിയുടെ നീട്ടിവെച്ച സാഹചര്യത്തില്‍ ഇപ്പോഴാണ് സമര്‍പ്പിക്കുന്നത്.

22 വയസ്സ് മാത്രമുള്ള താരം തന്റെ ഒറ്റ ട്വീറ്റിലൂടെ വേനല്‍ക്കാലത്ത് ഇംഗ്ലണ്ടിലെ പാവപ്പെട്ട കുട്ടികള്‍ സഹിച്ച പട്ടിണിയെ കുറിച്ച് അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിന് കാരണമായി. ഇതിന്റെ ഭാഗമായി റാഷ്ഫോഡ്
ഇംഗ്ലണ്ടിലെ പ്രമുഖ ഹോട്ടലുകളുടെയും ഫുഡ് ബ്രാന്‍ഡുകളുടെയും സഹായത്തോടെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കാന്‍ ഒരു കര്‍മസേന രൂപീകരിച്ചിരുന്നു

ഇംഗ്ലണ്ടില്‍ ലോക്കഡൗണിന്റെ സമയത്ത് ഉച്ചഭക്ഷണം ലഭിക്കാത്ത കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ റാഷ്ഫോര്‍ഡിന്റെ പ്രവര്‍ത്തനം കാരണമായി. ദാരിദ്ര്യ സാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്ന താരം ഇതിനു മുമ്പ് തന്നെ ഇംഗ്ലണ്ടിലെ വര്‍ണ്ണ വിവേചനങ്ങള്‍ക്കെതിരെയും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിച്ച് പ്രസിദ്ധി നേടിയിരുന്നു.

 

shortlink

Post Your Comments


Back to top button