Latest NewsNewsIndia

‘സൈനികര്‍ക്ക് വെടിയുണ്ട ഏൽക്കുന്ന തരത്തിലുള്ള ട്രക്കുകളും പ്രധാനമന്ത്രിക്ക് 8400 കോടി രൂപയുടെ വിമാനവും’; വിമർശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 8400 കോടി രൂപയുടെ വിമാനം വാങ്ങാന്‍ പണമുണ്ടെന്നും സൈനികര്‍ക്ക് സുരക്ഷിത വാഹനമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം. ഒപ്പം സൈനികരുടെ വീഡിയോയും രാഹുൽ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ വെടിയുണ്ട ഏൽക്കുന്ന തരത്തിലുള്ള ട്രക്കുകളയച്ച് തങ്ങളുടെ ജീവിതം പന്താടുകയാണെന്ന് ട്രക്കിലിരിക്കുന്ന ഒരു സൈനികൻ ആരോപിക്കുന്നതാണ് വീഡിയോ. ബുള്ളറ്റ് പ്രൂഫല്ലാത്ത ട്രക്കുകള്‍ നല്‍കി രക്തസാക്ഷികളാന്‍ സൈനികരെ അയക്കുന്നു. പ്രധാനമന്ത്രിക്കായി 8400 കോടി രൂപയുടെ വിമാനമാണ് സര്‍ക്കാര്‍ വാങ്ങിയത്. ഇത് നീതിയാണോയെന്ന് രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു.

 

പുല്‍വാമ ആക്രമണത്തിന് ശേഷം സൈനികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷിത വാഹനങ്ങള്‍ സിആര്‍പിഫ് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button