Latest NewsNewsIndia

പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാനായത് ഇന്ത്യന്‍ സേനയുടെ കരുത്ത് … അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്നത്. 300 ഓളം ഭീകരര്‍ : സൈന്യം അതീവ ജാഗ്രതയില്‍

ന്യൂഡല്‍ഹി : പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാനായത് ഇന്ത്യന്‍ സേനയുടെ കരുത്ത് … അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്നത്. 300 ഓളം ഭീകരര്‍ . സൈന്യം അതീവ ജാഗ്രതയില്‍. ഇന്ത്യ-പാക്ക് നിയന്ത്രണ രേഖയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനത്തോളം ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാന്‍ കഴിഞ്ഞെന്നു ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിനാര്‍ കോര്‍ മേധാവി ലഫ്. ജനറല്‍ ബി.എസ്.രാജു വ്യക്തമാക്കി. കശ്മീരിലേക്കു കഴിഞ്ഞ വര്‍ഷം 130 ഭീകരര്‍ നുഴഞ്ഞു കയറിയിരുന്ന സ്ഥാനത്ത് ഈ വര്‍ഷം അത് വെറും മുപ്പതില്‍ താഴെയായി ചുരുങ്ങിയെന്നും ലഫ്. ജനറല്‍ ബി.എസ്.രാജു പറഞ്ഞു.

Read Also : ചൈനയെ നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് തായ്‌വാൻ

ഇന്ത്യന്‍ സൈന്യം സ്വീകരിച്ചു കൊണ്ടിരിക്കുന്ന അതിശക്തമായ നുഴഞ്ഞുകയറ്റ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാനായതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിലെ ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫെന്ററി സെന്ററില്‍ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം വലിയ പരിധിവരെ നുഴഞ്ഞുകയറ്റം തടയാനായി. കഴിഞ്ഞ വര്‍ഷം 130 ഭീകരരാണ് അതിര്‍ത്തി കടന്നെത്തിയത്.

ഈ വര്‍ഷം 30 ആയി കുറഞ്ഞു. മുന്നൂറോളം ഭീകരരാണ് വിവിധ കേന്ദ്രങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്നത്. സൈന്യം അതീവ ജാഗ്രതയിലാണ്. ശനിയാഴ്ച കിഷന്‍ഗംഗ നദിക്കപ്പുറത്തുനിന്ന് ആയുധങ്ങള്‍ എത്തിക്കാനുള്ള ഭീകരരുടെ ശ്രമം സൈന്യം നിഷ്ഫലമാക്കി. നാല് കലാഷ്നിക്കോവ് റൈഫിളുകളും പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button