Latest NewsNewsInternational

പാകിസ്ഥാൻ ഗായകനെ വെടിവച്ച് കൊലപ്പെടുത്തി

ഇസ്ലാമാബാദ് : പാകിസ്ഥാൻ ഗായകനെ വെടിവച്ച് കൊലപ്പെടുത്തി. ബലൂചിസ്താൻ പ്രവിശ്യയിലെ ടർബാറ്റ് നഗരത്തിൽ പ്രാദേശിക ഗായകൻ ഹാനിഫ് ചമ്‌റോക് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ആയിരുന്നു സംഭവം. കുട്ടികൾക്ക് വീട്ടിൽ വച്ച് ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്ന ഹാനിഫ് ചമ്‌റോകിന് നേരെ ഇരുചക്രവാഹനത്തിലെത്തിയ അജ്ഞാതനായ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു.

Also read : രാജ്യാതിർത്തിയിൽ സൈനികരെ വിന്യസിച്ച് ചൈന; മുന്നറിയിപ്പ് നൽകി അമേരിക്ക

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഭീകരവാദികളുമായുള്ള ബന്ധം ആരോപിച്ച് പിടിക്കപ്പെട്ട വനിതാ അവകാശ പ്രവർത്തകയും പാകിസ്താൻ സുരക്ഷാസേനയുടെ വിമർശകയുമായ തയ്യബ ബലോചിന്റെ പിതാവ് കൂടിയാണ് കൊല്ലപ്പെട്ട ഹാനിഫ് ചമ്‌റോക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button