Latest NewsNewsEntertainment

രാജ്യത്ത് തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസിനൊരുങ്ങി ‘പി എം നരേന്ദ്ര മോദി’

രാജ്യത്ത് കോവിഡ് വ്യാപന പശ്ചാതലത്തിൽ ലോക്ക് ഡൗൺനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമ തീയേറ്ററുകൾ അടച്ചിട്ടിരുന്നു. എന്നാൽ ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസിനൊരുങ്ങുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പി എം നരേന്ദ്ര മോദി’ എന്ന ചിത്രം. ഒക്ടോബര്‍ 15ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നതാണ് നിലവിലെ റിപ്പോർട്ട്. മെയ് 24ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്‍തത്.

‘പി എം നരേന്ദ്ര മോദി’ ചിത്രത്തിൽ വിവേക് ഒബ്‍റോയ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിച്ചത്. എട്ട് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം നേടിയത് 14.70 കോടിയായിരുന്നു. ഒമംഗ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. അനിരുദ്ധ ചൗളയും വിവേക് ഒബ്‍റോയിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. അടല്‍ ബിഹാരി വാജ്‍പെയ് അടക്കമുള്ള ബിജെപി നേതാക്കള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തിയിരുന്നു.

എന്നാൽ നരേന്ദ്ര മോദിയായിട്ടുള്ള വിവേക് ഒബ്‍റോയിയുടെ രൂപമാറ്റം ഏറെ ചര്‍ച്ചയായിരുന്നു. ഫസ്റ്റ് ലുക്ക് അടക്കമുള്ള പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സുനിത രദിയ ആയിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. സഞ്‍ജയ് ശങ്ക്ല ആയിരുന്നു എഡിറ്റര്‍. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മോദി പ്രേമികൾ.

shortlink

Post Your Comments


Back to top button