Latest NewsKeralaNewsIndia

മോദിജിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കൊച്ചുമിടുക്കി; ദേശീയശ്രദ്ധ നേടിയ ദേവികയുടെ ഗാനം പങ്കുവെച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം :  ഹിമാചല്‍പ്രദേശിലെ നാടോടി ഗാനം ആലപിച്ച് ദേശീയശ്രദ്ധ നേടിയ മലയാളി പെണ്‍കുട്ടി ദേവികയെ പ്രശംസിച്ച്   ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മോദിജിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കൊച്ചുമിടുക്കി എന്ന്  പറഞ്ഞു കൊണ്ട്  ഒന്‍പതാംക്ലാസുകാരിയായ ദേവികയുടെ  ഗാനവും കെ സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചു

https://www.facebook.com/KSurendranOfficial/videos/347663819988668/?__xts__%5B0%5D=68.ARBjMJ5YPAFrPSagVx9XmGhTjJnr_ecULODMcjlr-opjkZacgJCc8Z2zWmZAbov3Pe7-JPWCw0Vwxm932-oEEHQaSA7KvPaoaJJsIFHcuuUSpse5sjRHvkoNQdlbaJrL4R3eDK788ONB7m-7hRcJ816P5iBHPB0O3WJ3D0Htl3sq71B8MTUv6sYiPXX9lg1FNf9XINjgS4AefLzQ0vrcJhDdBra09_zO1yExOclaM57121Ql3daFT_Gr5nbcKEgF_yN5xFFCAGuu75MmIYWIXQ4z49SY08TFbcXRiZLMdDRLtO-M6NR_zsIsiOYLkLORi-nq4fu4Fp8-Ank7BWdRIXL48Mn8fsKGGmA&__tn__=-R

Also read : ദേവികയെ ഓര്‍ത്ത് അഭിമാനം’; അതിര്‍ത്തികള്‍ ഭേദിച്ച പാട്ടിന് ദേവികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം : പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത് മലയാളത്തില്‍

‘ചംപാ കിത്തനി ദൂര്‍’ എന്ന് തുടങ്ങുന്ന ഹിമാചലിന്റെ തനത് നാടോടി ഗാനമാണ് ദേവിക പാടി ഹിറ്റാക്കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ നാല്‍പ്പത് ലക്ഷം പേരാണ് ദേവികയുടെ ഗാനം കണ്ടത്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദേവികയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ദേവിക എന്ന കുട്ടിയെ ഓര്‍ത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തസത്ത ശക്തിപ്പെടുത്തുന്നുവന്നു ട്വിറ്ററില്‍ കുറിച്ചു, മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഗാനം ശ്രദ്ധിച്ച ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂറും ദേവികയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ദേവികയെ ഹിമാചലിലേക്ക് അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button