KeralaLatest NewsNews

ശ്രീനാരായണ സര്‍വകലാശാല വിസിയെ നിയമിച്ചതില്‍ ജലീലിനു പുറമെ വ്യവസായ പ്രമുഖരുടെയും ശുപാര്‍ശയുണ്ടായതായി റിപ്പോര്‍ട്ട്

കോഴിക്കോട്: ശ്രീനാരായണ സര്‍വകലാശാല വിസി ആയി മുബാറക് പാഷയെ നിയമിച്ചതില്‍ ജലീലിനു പുറമെ രണ്ട് വ്യവസായ പ്രമുഖരുടെയും ശുപാര്‍ശയുണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ ഇടത് അധ്യാപക സംഘടനയിലും പ്രശ്‌നം ചര്‍ച്ചയാകുകയാണ്. പരസ്യപ്രതികരണത്തിനില്ലെങ്കിലും പാഷയെ വിസിയാക്കിയതില്‍ ഇടത് കോളേജ് അധ്യാപക സംഘടനകള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.

വിസി ആയിരിക്കാന്‍ വേണ്ട അവശ്യ യോഗ്യതകളിലൊന്നായ 10 വര്‍ഷം പ്രൊഫസറായിരിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. ഒമാനിലെ വിദ്യഭ്യാസസ്ഥാപന ഉടമയായ ഗള്‍ഫാര്‍ മുഹമ്മദിന്റെയും ഒപ്പം മറ്റൊരു പ്രമുഖ പ്രവാസി വ്യവസായിയുടെയും പിന്തുണയും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലുമായുള്ള വ്യക്തി ബന്ധവും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലാ വിസി ആകാന്‍ പാഷയ്ക്ക് തുണയായി.

കോഴിക്കോട് ഫറൂക്ക് കോളജ് പ്രിന്‍സിപ്പലായിരിക്കെ എസ്എഫ്‌ഐയുടെയും ഇടത് അധ്യാപകസംഘടനകള്‍ക്കും എതിരായിരുന്നു മുബാറക് പാഷ. പിന്നീട് യുഡിഎഫ് നോമിനിയായി സര്‍വ്വകലാശാലയിലെ കോളേജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടറായി. അവിടെ നിന്നും ഒമാനിലേക്ക് പോയി ഗള്‍ഫാര്‍ മുഹമ്മദിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിലും പിന്നീട് ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്തു വരികയായിരുന്നു പാഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button