CricketLatest NewsNewsSports

നാണം കെട്ട് ചെന്നൈ സൂപ്പർ കിങ്‌സ് ; ബാംഗ്ലൂരിന് രാജകീയ ജയം

ദുബായ് : ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂരിന് തകർപ്പൻ ജയം . ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. 52 പന്തില്‍ 90 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലെത്തിച്ചത്. IPL പതിമൂന്നാം സീസണില്‍ കോഹ്ലി നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

നേടിയ നാല് ഫോറും നാല് സിക്സും അടങ്ങുന്നതാണ് കോഹ്ലിയുടെ ഇന്നിംഗ്സ്. അവസാന നാലോവറില്‍ ശിവം ദുബെയും കോഹ്ലിയും ചേര്‍ന്ന് നേടിയ 64 റണ്‍സാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button