KeralaLatest NewsNews

ശബരിമല ദര്‍ശനം : സ്‌പെഷ്യല്‍ കോവിഡ് പ്രോട്ടോകോള്‍ പുറത്തിറക്കി

 

കോട്ടയം : ശബരിമല ദര്‍ശനം , സ്പെഷ്യല്‍ കോവിഡ് പ്രോട്ടോകോള്‍ പുറത്തിറക്കി. ശബരിമല പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ തന്നെ ഈ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും ഭക്തരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീത്ഥാടനം നടത്തുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കോട്ടയം ജില്ലാ കളക്ടര്‍ പുറത്തിറക്കി. കര്‍ശനമായ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

Read Also : കോവിഡ് ; ഈ രണ്ട് മാസങ്ങള്‍ നിര്‍ണായകം, മുന്നറിയിപ്പും നിര്‍ദേശവുമായി മുഖ്യമന്ത്രി

കൊവിഡ് എരുമേലി ഉള്‍പ്പെടെ ജില്ലയിലെ ക്ഷേത്രങ്ങളിലും ഇടത്താവളങ്ങളിലും ഭക്തരെ തങ്ങാന്‍ അനുവദിക്കുന്നതല്ല. അഞ്ച് പേരില്‍ അധികമുള്ള പേട്ടതുള്ളല്‍, ഘോഷയാത്ര എന്നിവ നടത്താന്‍ പാടുള്ളതല്ല.. ഇതിനായി വേഷഭൂഷാദികള്‍ വാടകക്ക് എടുക്കാനും കൈമാറാനും പാടില്ലെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

മണിമലയാര്‍, മീനച്ചിലാര്‍ എന്നിവക്ക പുറമെ ഇവയുടെ കൈവഴികളിലുമുള്ള കുളിക്കടവിലും പൊതു ജല സ്രോതസ്സുകളിലും ഇറങ്ങുന്നത് പൂര്‍ണ്ണമായും നിരോദിച്ചു. എരുമേലി വലിയ തോടിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള ഷവറുകള്‍ കുളിക്കാന്‍ പാടുള്ളതല്ല. അന്നദാനം അത്യാവശ്യക്കാര്‍ക്ക് മാത്രമേ നല്‍കാന്‍ പാടുള്ളു. അന്നദാനം നല്‍കുന്നത് വാഴയിലയിലായിരിക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വിവിധഭാഷകളില്‍ തയ്യാറാക്കി നല്‍കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button