COVID 19KeralaLatest NewsIndiaNews

ശബരിമല ദര്‍ശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: തുലാമാസ പൂജയുമായി ബന്ധപ്പെട്ട ശബരിമല ദർശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം. . ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഭക്തർക്ക് ശബരിമല ദർശനത്തിന് അവസരമൊരുക്കുന്നത്. ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീർഥാടനത്തിന് അനുമതി നൽകിയത്.

Read Also : സ്​​കൂ​ള്‍ തു​റ​ക്കാ​തെ പ​രീ​ക്ഷ ന​ട​ത്ത​രു​ത് ; കൂടുതൽ നിർദ്ദേശങ്ങളുമായി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ നിയോഗിച്ച വി​ദ​ഗ്​​ധ​സ​മി​തി

പമ്പാ സ്‌നാനം അനുവദിക്കില്ല. ഉദ്യോഗസ്ഥർക്കും തീർത്ഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമായിരിക്കും. മേൽശാന്തി ഉൾപ്പെടെയുള്ള ജീവനക്കാർക്കും ഇത് ബാധകമായിരിക്കും. കെ രാധാകൃഷ്ണനെ ശബരിമല സ്‌പെഷ്യൽ ഓഫീസറായും നിയമിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ശബരിമല ദർശനം അനുവദിക്കരുതെന്ന് പല കോണുകളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു. നിലയ്ക്കലിലെ ആൻ്റിജൻ പരിശോധനകൾക്ക് ഉൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകരെ വിട്ടു നൽകേണ്ടി വരുന്നതിലും അഭിപ്രായ വ്യത്യാസം ഉയർന്നിരുന്നു. എന്നാൽ ദർശനം അനുവദിക്കാമെന്ന റിപ്പോർട്ടാണ് ചീഫ് സെക്രട്ടറിതല സമിതി നൽകിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button