KeralaLatest NewsNews

പുതിയതായി ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷായ്ക്ക് യുജിസി അംഗീകാരമില്ല… നടന്നത് ചട്ടവിരുദ്ധ നിയമനം : ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം: പുതിയതായി ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷായ്ക്ക് യുജിസി അംഗീകാരമില്ല… നടന്നത് ചട്ടവിരുദ്ധ നിയമനം : ഗവര്‍ണര്‍ക്ക് പരാതി. സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് നിയമനം നടത്തിയതായാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. തെറ്റ് തിരുത്തുവാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നത്. വിസിയുടെ നിയമന ഫയല്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വരുമെങ്കിലും പിവിസി, രജിസ്ട്രാര്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ തലത്തിലാണ് നടക്കുന്നത്. ഈ ഫയല്‍ ഗവര്‍ണറുടെ മുന്നില്‍ വരില്ല. പക്ഷെ തന്നില്‍ നിക്ഷിപ്തമായ് അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ക്ക് സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കാം. ഇതുകൊണ്ടാണ് കണ്‍മുന്നിലെ ചട്ടവിരുദ്ധ നിയമനങ്ങളില്‍ ചാന്‍സലര്‍ ഇടപെടണമെന്ന ആവശ്യം ഉയരുന്നത്. അംഗീകാരമില്ലാത്ത വിസി, യോഗ്യതയില്ലാത്ത പിവിസിയും രജിസ്ട്രാറും. ഇവര്‍ നല്‍കുന്ന ഡിഗ്രി കേരളത്തിലെ മറ്റു സര്‍വ്വകലാശാലകള്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ പോലും ഒരുറപ്പും സര്‍ക്കാരിനു നല്‍കാന്‍ കഴിയില്ല.

Read Also : മുബാറക് പാഷ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍..UGC യൊക്കെ എന്തിന് ഇത് നവോത്ഥാന കേരളമാണ്.. ഇഷ്ടമുള്ളവരെ കയറ്റാം.. മതമില്ലെന്ന ശ്രീനാരായണ തത്വം കടമെടുത്ത് രഹ്ന ഫാത്തിമയെ ശബരിമലയില്‍ കയറ്റി… ബിജെപി നേതാവ് അഡ്വ. സുരേഷിന്റെ കുറിപ്പ്

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല തുടങ്ങിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. വിസി ആകാന്‍ യുജിസി ചട്ടം അനുസരിച്ച് പത്ത് വര്‍ഷം പ്രൊഫസര്‍ പോസ്റ്റില്‍ ജോലി ചെയ്യണം. അല്ലെങ്കില്‍ തത്തുല്യമായ തസ്തികകളില്‍ പ്രവര്‍ത്തിക്കണം. യുജിസി ചട്ടമനുസരിച്ച് അല്ല മുബാറക് പാഷ കോഴിക്കോട് ഫാറൂഖ് കോളേജില്‍ പ്രിന്‍സിപ്പല്‍ ആയത്. മൂന്നു വര്‍ഷമാണ് ഫാറൂഖ് കോളേജില്‍ മുബാറക് പാഷ പ്രിന്‍സിപ്പാള്‍ ആയത്. ഈ നിയമനം ഒരു പ്രൊഫസര്‍ക്ക് തത്തുല്യമല്ല. ഫാറൂഖ് കോളേജില്‍ നിന്നും മാനേജ്മെന്റുമായി ഉടക്കിയാണ് മുബാറക് പാഷ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസ്റ്റന്‍സ് എഡ്യൂക്കെഷന്‍ വിഭാഗം ഡയരക്ടര്‍ ആകുന്നത്. മൂന്നു വര്‍ഷമാണ് ഈ പോസ്റ്റില്‍ തുടര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button